08 August Saturday
24 മണിക്കൂർ പമ്പിൽ ഭക്ഷണവും

ഇനി പെട്രോളും വിയ്യൂര്‍ ജയിലില്‍നിന്ന്‌ ; ഉദ്ഘാടനം ജൂലൈയില്‍

വെബ് ഡെസ്‌ക്‌Updated: Monday Jun 29, 2020

വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ കോമ്പൗണ്ടില്‍ ഉദ്ഘാടന സജ്ജമാവുന്ന പെട്രോള്‍ പമ്പ്

തൃശൂർ

തൃശൂർ–- ഷൊർണൂർ സംസ്ഥാനപാതയോരത്ത് വിയ്യൂർ സെൻട്രൽ ജയിൽ കോമ്പൗണ്ടിൽ നിർമാണം പുരോഗമിക്കുന്ന പെട്രോൾപമ്പ് ജൂലൈയിൽ തുറക്കും. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പമ്പ് നിർമാണം അന്തിമഘട്ടത്തിലാണെന്ന് ജയിൽ സൂപ്രണ്ട് എൻ എസ് നിർമലാനന്ദൻ നായർ പറഞ്ഞു.
പമ്പിന്റെ നടത്തിപ്പ് ജയിൽ വകുപ്പിനാണ്. മായമില്ലാത്ത ഡീസൽ, പെട്രോൾ എന്നിവ ആദ്യഘട്ടത്തിൽ ലഭിക്കും. അധികം വൈകാതെ വാതക ഇന്ധനവും ലഭ്യമാക്കാൻ സംവിധാനമൊരുക്കിയിട്ടുണ്ട്. 24 മണിക്കൂർ പ്രവർത്തിക്കുന്ന പമ്പിൽ പകലും രാത്രിയും പ്രവർത്തിക്കുന്ന ഭക്ഷണശാലകളുമുണ്ടാകും. ജയിലിൽ തയ്യാറാക്കുന്ന ഭക്ഷണം ചുരുങ്ങിയ വിലയിൽ ഇവിടെ ലഭ്യമാകും. 
സംസ്ഥാനത്തെ നാല് ജയിലിൽ പെട്രോൾപമ്പുകൾ ഒരുക്കുന്ന പദ്ധതിയുടെ ഭാഗമായാണ് വിയ്യൂരിലും പമ്പ് സ്ഥാപിച്ചത്. വിയ്യൂർ സെൻട്രൽ ജയിൽ പ്രവേശനകവാടത്തോട് ചേർന്നാണ് വിപുലമായ സൗകര്യങ്ങളോടെയുള്ള പമ്പ് പ്രവർത്തിക്കുക. കഴിഞ്ഞ ജനുവരി 18ന് മന്ത്രി വി എസ് സുനിൽകുമാറാണ് ശിലാസ്ഥാപനം നടത്തിയത്. 
മൂന്നുമാസംകൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ലോക്ഡൗൺമൂലം അൽപ്പം വൈകുകയാ
യിരുന്നു. 
നിലവിൽ പമ്പിന്റെ 95 ശതമാനം നിർമാണവും പൂർത്തിയാക്കി. ജനറേറ്റർ, സിസിടിവി തുടങ്ങിയവ സ്ഥാപിക്കുന്ന ജോലി മാത്രമാണ് അവശേഷിക്കുന്നത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top