06 December Sunday

ടിന്റുമോള്‍ തെരുവിലലയണ്ട; രക്ഷക്ക്‌ പൊലീസ്

വെബ് ഡെസ്‌ക്‌Updated: Monday Jun 29, 2020

തൃശൂർ

അർബുദം പിടിപെട്ട് തെരുവിൽ അലഞ്ഞിരുന്ന ടിന്റുമോൾക്ക് സഹായവുമായി ജനമൈത്രി പൊലീസ്. കയ്പമംഗലത്തെ നാട്ടുകാരുടെ കണ്ണിലുണ്ണിയായ ടിന്റുമോൾ എന്ന നായ്‌ക്കുട്ടി ഏറെനാളായി അർബുദത്തിന്റെ വേദനയും പേറി നടക്കുകയായിരുന്നു. 
ഇപ്പോൾ ചികിത്സ നൽകാൻ സന്നദ്ധമായിരിക്കയാണ് കയ്പമംഗലം ജനമൈത്രി പൊലീസ്. വിദഗ്ധ ചികിത്സയ്ക്കായി തിങ്കളാഴ്ച രാവിലെ മണ്ണുത്തി വെറ്ററിനറി ആശുപത്രിയിലേക്ക് കൊണ്ടുപോകും. 
കയ്പമംഗലം പള്ളിനട പ്രദേശത്താണ്‌  ടിന്റുമോളുടെ വാസം. അഞ്ചുവർഷം മുമ്പ് പള്ളിനടയിൽ ആരോ ഉപേക്ഷിച്ചു.  
വാഹനാപകടത്തിൽ കാലിനും തലയ്‌ക്കും പരിക്കേറ്റ നിലയിലാണ് പ്രദേശവാസികൾ കാണുന്നത്. തുടർന്ന് പ്രദേശത്തെ സിബിലും കൂട്ടുകാരും ചേർന്ന് നായയ്ക്ക് ചികിത്സ നൽകി. ആഴ്ചകൾക്കുശേഷം പുറത്തിറങ്ങിയപ്പോൾ  ടിന്റുമോൾ എന്ന പേരും നൽകി.
ഏതാനും മാസങ്ങൾക്ക് മുമ്പാണ് ടിന്റുവിന്റെ പിൻഭാഗത്ത് വ്രണം വന്നത്. വ്രണം പഴുത്ത ഭാഗത്ത് മരുന്ന് വയ്ക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും വിഫലമായി.  കയ്പമംഗലം പൊലീസ് ജനമൈത്രി അംഗം ഷെമീർ എളേടത്തിനേ നാട്ടുകാർ വിവരം ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ കയ്പമംഗലം എസ് ഐ സുബിന്ദിന്റെ നേതൃത്വത്തിൽ നടത്തിയ ഇടപെടലിലൂടെയാണ് ഇപ്പോൾ സംരക്ഷണം ഒരുങ്ങിയത്. 
വെറ്ററിനറി ഡോക്ടറെ കാണിച്ചപ്പോഴാണ് രോഗം  അർബുദ രോഗമാണെന്നും സർജറിയും ആറോളം കീമോയും വേണ്ടിവരുമെന്ന് വ്യക്തമായത്. തുടർന്നാണ് ചികിത്സിക്കാൻ തീരുമാനിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top