10 August Monday

പുതിയ 17 പേര്‍ രോഗമുക്തര്‍ 5‌

വെബ് ഡെസ്‌ക്‌Updated: Monday Jun 29, 2020
തൃശൂർ
ജില്ലയിൽ ഞായറാഴ്ച 17 പേർക്കുകൂടി കോവിഡ്  സ്ഥിരീകരിച്ചു. അഞ്ചുപേർ രോഗമുക്തരായി. 17 പേരിൽ പത്ത് പേരാണ് വിദേശത്തുനിന്ന് വന്നവർ. ആറുപേർ മറ്റ് സംസ്ഥാനത്തുനിന്ന് എത്തിയവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയും രോഗം സ്ഥിരീകരിച്ചു. 
 13ന് കുവൈത്തിൽനിന്ന് വന്ന കൊരട്ടി സ്വദേശി (25), താണിശേരി സ്വദേശി (44), എടത്തിരിഞ്ഞി സ്വദേശി (32),  18ന് കുവൈത്തിൽനിന്നുവന്ന അന്തിക്കാട് സ്വദേശി (42),  14ന് ദുബായിൽനിന്നുവന്ന കടങ്ങോട് സ്വദേശിനി (23),  13ന് ദുബായിൽനിന്ന് വന്ന വടക്കേക്കാട് സ്വദേശി (22), 19ന് ബഹറൈനിൽനിന്ന് വന്ന മരത്തംകോട് സ്വദേശി (46), ജൂൺ ആറിന് ബഹറിനിൽനിന്ന് വന്ന അഴീക്കോട് സ്വദേശി (31), നാലിന് അബുദാബിയിൽനിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി (47),  14ന് മസ്കത്തിൽനിന്ന് വന്ന കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള കൊരട്ടി സ്വദേശി (48) എന്നിവരാണ് വിദേശത്തുനിന്നെത്തിയ രോഗബാധിതർ. 
12ന് ഛത്തീസ്ഗഡിൽനിന്ന് വന്ന പഴയന്നൂർ സ്വദേശി (28),  16ന് മുംബൈയിൽനിന്ന് വന്ന മായന്നൂർ സ്വദേശി(60), അദ്ദേഹത്തിന്റെ സഹോദരി (58),  18ന് ജയ്‌പൂരിൽനിന്നും  20ന് ബംഗളൂരുവിൽനിന്നും വന്ന കൈനൂരിലെ ബിഎസ്എഫ് ജവാൻമാർ (44, 28),  14ന് ഛത്തീസ്ഗഡിൽനിന്ന് വന്ന കുറ്റിച്ചിറ സ്വദേശി (30) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. ചാലക്കുടി നഗരസഭാ വനിതാ കൗൺസിലർ (39)ക്കാണ് നേരത്തെ രോഗം സ്ഥിരീകരിച്ച ജീവനക്കാരനിൽ നിന്നുള്ള സമ്പർക്കംമൂലം രോഗപ്പകർച്ച ഉണ്ടായത്.
 തൃശൂർ സ്വദേശികളായ ഏഴുപേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു.
നിലവിൽ 18875പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 18701 പേർ വീടുകളിലും 174 പേർ ആശുപത്രികളിലുമായാണ് കഴിയുന്നത്. കോവിഡ് സംശയിച്ച് 25പേരെയാണ്‌ ഞായറാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. നിരീക്ഷണത്തിൽ ഉണ്ടായിരുന്ന എട്ടുപേരെ രോഗമുക്തരായി ഡിസ്ചാർജ്‌ ചെയ്തു.  ഞായറാഴ്ച 227 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ പരിശോധനയ്ക്ക് അയച്ച 9241 സാമ്പിളുകളിൽ 8643 എണ്ണത്തിന്റെ ഫലം വന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top