14 September Saturday
ജനകീയ വിദ്യാഭ്യാസ സമിതി

കാൽനടജാഥകൾ പ്രയാണം തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023

ജനകീയ വിദ്യാഭ്യാസ സമിതി കാൽനട പ്രചാരണ ജാഥകൾ പറപ്പൂരിൽ പര്യടനം നടത്തുന്നു

തൃശൂർ  
ദേശീയ വിദ്യാഭ്യാസനയത്തിലൂടെ പാഠപുസ്‌തകങ്ങൾ കാവിവൽക്കരിക്കുന്നതിനെതിരെയുള്ള ജനകീയ വിദ്യാഭ്യാസ സമിതിയുടെ കാൽനട പ്രചാരണ ജാഥകൾ രണ്ടാം ദിവസവും ആവേശകരമായി തുടരുന്നു. കെഎസ്ടിഎ, എകെജിസിടി, എകെപിസിടിഎ, എസ്എഫ്ഐ, ബാലസംഘം എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലുള്ള ജാഥകൾക്ക്‌ ഉജ്വല സ്വീകരണമാണ്‌  വിവിധ കേന്ദ്രങ്ങളിൽ ലഭിക്കുന്നത്‌. ജില്ലയിലെ 12 ഉപജില്ലകളായ തൃശൂർ വെസ്റ്റ്‌, തൃശൂർ ഈസ്റ്റ്‌, കുന്നംകുളം, വടക്കാഞ്ചേരി, ഇരിങ്ങാലക്കുട, ചാവക്കാട്‌, ചേർപ്പ്‌, - വലപ്പാട്, മുല്ലശേരി, ചാലക്കുടി, കൊടുങ്ങല്ലൂർ, മാള  എന്നിവയുടെ നേതൃത്വത്തിലുള്ള  ജാഥകൾ നാല്‌ ദിവസങ്ങളിലായി ജില്ലയിൽ പര്യടനം നടത്തും. ചൊവ്വാഴ്‌ച ജാഥകൾ സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top