02 July Thursday

ലോട്ടറിത്തൊഴിലാളികള്‍ക്ക് സഹായവിതരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020

ടിക്കറ്റ്‌ എടുക്കുന്നതിനായി ലോട്ടറി തൊഴിലാളികൾക്ക്‌ സർക്കാർ നൽകുന്ന 3500 രൂപയുടെ കൂപ്പൺ ചാവക്കാട്‌ താലൂക്കിൽ വിതരണം ചെയ്യുന്നു

 ഗുരുവായൂർ

ലോട്ടറിത്തൊഴിലാളികൾക്ക് ടിക്കറ്റ് വാങ്ങി വിൽക്കുന്നതിന് 3500 രൂപയുടെ അടിയന്തര സഹായവുമായി ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോർഡ്. 
ജില്ലയിലെ ധനസഹായം സന്നദ്ധ വളണ്ടിയർമാർ വഴി നേരിട്ട് തൊഴിലാളികൾക്കെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. 
ക്ഷേമനിധി ബോർഡിൽ അം​ഗങ്ങളായവർക്ക് 100 -ടിക്കറ്റ് എടുക്കുന്നതിനാവശ്യമായ 3500 രൂപയുടെ കൂപ്പണുകളാണ്  സന്നദ്ധ വളണ്ടിയർമാർ മുഖേന തൊഴിലാളികൾക്ക്‌ എത്തിക്കുന്നത്. ഈ കൂപ്പണും ക്ഷേമനിധി ഐഡന്റിറ്റി കാർഡുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽനിന്നും ലോട്ടറി ടിക്കറ്റുകൾ വാങ്ങാം.
 
പ്രധാന വാർത്തകൾ
 Top