02 July Thursday
ആദ്യദിനം മദ്യം വിറ്റത് 153 കേന്ദ്രത്തിലൂടെ

ആദ്യം കുഴക്കി, പിന്നെ മെരുങ്ങി

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020

തൃശൂർ

ജില്ലയിൽ ബെവ്ക്യു മൊബൈൽ ആപ്ലിക്കേഷൻ വഴിയുള്ള മദ്യവിൽപ്പന ആരംഭിച്ചു. കൺസ്യൂമർഫെഡ്, ബീവറേജസ് കോർപറേഷൻ എന്നിവയുടെ 27 ചില്ലറ വിൽപ്പനശാലകൾ വഴിയും സ്വകാര്യ മേഖലയിലെ 81 ബാറുകൾ വഴിയും 45 ബിയർ ആൻഡ് വൈൻ പാർലറുകൾ വഴിയുമാണ് നീണ്ട ഇടവേളയ്ക്കുശേഷം മദ്യവിൽപ്പന പുനരാംരംഭിച്ചത്. ആദ്യദിനം വിൽപ്പനകേന്ദ്രങ്ങൾക്കുമുന്നിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. 
ബാറുകളിലൂടെയും വിൽപ്പനയ്ക്ക് സർക്കാർ സൗകര്യമൊരുക്കിയതിനാലാണ് തിരക്കിന് അൽപ്പമെങ്കിലും ശമനമുണ്ടാക്കാനായത്. 
ടോക്കൺ വിവരങ്ങൾ സ്കാൻ ചെയ്യുന്നതിൽ മൊബൈൽ ആപ്ലിക്കേഷൻ ചില കേന്ദ്രങ്ങളിൽ സാങ്കേതിക തകരാറുകൾ കാണിച്ചതിനാൽ ബുക്കിങ് ആപ്പിലെ നമ്പർ എഴുതിയെടുത്ത് വിൽപ്പന നടത്താൻ അനുമതി നൽകിയതായി എക്സൈസ് ഡെപ്യൂട്ടി കമീഷ്‌ണർ പി കെ സനു അറിയിച്ചു. എല്ലാ വിൽപ്പന കേന്ദ്രങ്ങളിലും സാനിറ്റൈസറും ഹാൻഡ്‌ വാഷും ഒരുക്കിയിരുന്നു. സാമൂഹ്യ അകലം പാലിച്ചായിരുന്നു വിൽപ്പന. മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് ജില്ലയിൽ ഒരിടത്തും അനിഷ്ട സംഭവങ്ങളുണ്ടായില്ല. കൊരട്ടിയിൽ മദ്യം വാങ്ങാനെത്തിയവരുടെ വരിയിൽ സാമൂഹ്യ അകലം പാലിക്കാത്തതിന് പത്ത്‌ പേർക്കെതിരെ കേസെടുത്തു.  
രാവിലെ ഒമ്പതിനാണ് വിൽപ്പന ആരംഭിച്ചതെങ്കിലും പല കേന്ദ്രങ്ങൾക്കു മുന്നിലും മണിക്കൂറുകൾക്കു മുന്നേ ആവശ്യക്കാർ മൊബൈലുമായെത്തി. വൈകിട്ട് അഞ്ചുവരെയായിരുന്നു വിൽപ്പന. ചിലയിടങ്ങളിൽ ക്യൂ നീണ്ടതിനാൽ അഞ്ചിനകം എത്തിയ എല്ലാവർക്കും ടോക്കൺ നൽകി മദ്യം വിതരണം ചെയ്തു.
പ്രധാന വാർത്തകൾ
 Top