Deshabhimani

ബോഡി ബിൽഡിങ് കേരള ടീം 
സെലക്ഷൻ 30 ന്

വെബ് ഡെസ്ക്

Published on Nov 28, 2024, 12:30 AM | 0 min read

തൃശൂർ
ബോഡി ബിൽഡിങ്‌  അസോസിയേഷൻ ഓഫ് കേരളയുടെ കേരള ടീം സെലക്ഷൻ ട്രയൽ 30ന് നടക്കും.  ഡിസം. 13,14 തീയതികളിൽ തമിഴ്നാട് തിരുവള്ളൂർ നടക്കുന്ന സീനിയർ മിസ്റ്റർ  സൗത്ത്  ഇന്ത്യ മത്സരത്തിനും 2025 ജനു. 14, 15 ന്‌ കർണാടകത്തിലെ ബെൽഗാവിൽ  നടക്കുന്ന സീനിയർ മിസ്റ്റർ ഇന്ത്യ ആൻഡ്‌ ഫിസിക്സ് സ്പോർട്സ് ചാമ്പ്യൻഷിപ്പിനുള്ള കേരള ടീം സെലക്ഷനാണ് നടക്കുന്നത്. ശനിയാഴ്ച  ആമ്പല്ലൂർ മണ്ണംപെട്ട  ഏഷ്യൻ ഫിറ്റ്നസ് ജിംനേഷ്യത്തിൽ  പകൽ 11 നാണ് സെലക്ഷൻ. താല്പര്യമുള്ളവർ തൃശൂർ ജില്ല  ബോഡി ബിൽഡിങ്‌ ആൻഡ് ഫിറ്റ്നസ് അസോസിയേഷൻ  സെക്രട്ടറി   മെൽവിൻ പോളിനെ ബന്ധപ്പെടുക. ഫോൺ: - 9544332213.


deshabhimani section

Related News

0 comments
Sort by

Home