Deshabhimani

പങ്കാളികളായി ലക്ഷങ്ങൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 28, 2024, 12:29 AM | 0 min read

തിരുവനന്തപുരം/ തൃശൂർ
തൊഴിലുറപ്പ്‌ പദ്ധതിയെ തകർക്കുന്നതിനെതിരെ പ്രതിഷേധവുമായി തൊഴിലാളികൾ. പഞ്ചായത്ത്‌, നഗരസഭ, കോർപറേഷൻ കേന്ദ്രങ്ങളിൽ നടന്ന മാർച്ചിലും ധർണയിലും ലക്ഷങ്ങൾ പങ്കാളികളായി. തൊഴിൽ ദിനങ്ങൾ 200 ആയി വർധിപ്പിക്കുക, അർഹരായ മുഴുവൻ തൊഴിലാളികൾക്കും തൊഴിൽ ഉറപ്പു വരുത്തുക, പ്രതിദിന കൂലി 600 രൂപയായി വർധിപ്പിക്കുക, തൊഴിൽ സമയം രാവിലെ ഒമ്പത്‌ മുതൽ വൈകിട്ട്‌ നാലുവരെയാക്കുക, സംസ്ഥാനത്തിന്‌ അർഹമായ ലേബർ ബജറ്റ്‌ അനുവദിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. 
യൂണിയൻ സംസ്ഥാന സെക്രട്ടറി എസ്‌ രാജേന്ദ്രൻ കൊല്ലം ജില്ലയിലെ കടയ്‌ക്കലിലും പ്രസിഡന്റ്‌ ഗിരിജ സുരേന്ദ്രൻ പാലക്കാട്‌ ജില്ലയിലും സമരത്തിൽ പങ്കെടുത്തു. പൂമല ചോറ്റുപാറയിൽ  തൊഴിലാളി പ്രക്ഷോഭം യൂണിയൻ തൃശൂർ ജില്ലാ സെക്രട്ടറി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു.  കെ എസ് സുന്ദരൻ അധ്യക്ഷനായി. സിപിഐ എം പുഴയ്ക്കൽ ഏരിയ സെക്രട്ടറി കെ എസ് സുഭാഷ്, കെ ടി ജോസ്, സുമ സുരേന്ദ്രനാഥ്, എം എൽ ആന്റണി എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ എസ് ദിനകരൻ അവിണിശേരി ആനക്കല്ലിലും  എം സുലൈമാൻ ചെറുതുരുത്തിയിലും ധർണ ഉദ്ഘാടനം ചെയ്തു. 
വലപ്പാട് മീൻ ചന്തയിൽ  ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ ആർ ഹരി,  വാടാനപ്പള്ളി സെന്ററിൽ  കെ സി പ്രസാദ്,  എടത്തിരുത്തിയിൽ അഡ്വ. വി കെ ജ്യോതിപ്രകാശ്,  കയ്പമംഗലത്ത്‌ ബി എസ് ശക്തീധരൻ,  പുറ്റേക്കരയിൽ എ എസ് കുട്ടി,   കൊടകരയിൽ ടി എ ഉണ്ണികൃഷ്ണൻ, പറപ്പൂക്കര നന്ദിക്കരയിൽ അമ്പിളി സോമൻ, പുതുക്കാട്ട്‌ സരിത രാജേഷ് എന്നിവർ ഉദ്ഘാടനം ചെയ്തു. ആളൂരിൽ കെ ആർ ജോജോ, അന്നമനടയിൽ  ടി കെ സതീശൻ, എറിയാട്ട്‌  ഫൗസിയ ഷാജഹാൻ, ശ്രീ നാരായണ പുരത്ത് കെ എ അഫ്സൽ,  പെരിഞ്ഞനത്ത്  വീനിത മോഹൻദാസ്, മതിലകത്ത് ടി വി ചന്ദ്രൻ,  പാഞ്ഞാളിൽ കെ എം അഷറഫ്, നെന്മണിക്കരയിൽ  കെ എ സുരേഷ്, മുരിയാട്ട്‌  ജില്ലാ കമ്മിറ്റി അംഗം വി എൻ ഉണ്ണികൃഷ്ണൻ, കാട്ടൂരിൽ ടി വി ലത, വേളൂക്കരയിൽ കെ എ ഗോപി,  പടിയൂരിൽ  സി ഡി സിജിത്ത്, പോർക്കുളത്ത്‌ എം എൻ സത്യൻ,  കാട്ടകാമ്പാലിൽ  സി ജി രഘുനാഥ് എന്നിവർ ഉദ്‌ഘാടനം ചെയ്‌തു.


deshabhimani section

Related News

0 comments
Sort by

Home