വടക്കാഞ്ചേരി
സമഗ്രശിക്ഷാ കേരള വടക്കാഞ്ചേരി ബിആർസിയുടെ ആഭിമുഖ്യത്തിൽ കലാ ഉത്സവ് സംഘടിപ്പിച്ചു. മിമിക്രി കലാകാരൻ ഇർഫാൻ വടക്കാഞ്ചേരി ഉദ്ഘാടനം ചെയ്തു. നാടോടി നൃത്തം, സംഗീതം, ശാസ്ത്രീയ നൃത്തം, ഉപകരണ സംഗീതം, കളിപ്പാട്ട നിർമാണം, വിഷ്വൽ ആർട്സ് എന്നീ കലാപരിപാടികളാണ് നടത്തിയത്. ബിപിഒ വി വി ചാന്ദിനി അധ്യക്ഷയായി. എഇഒ പി ശോഭനകുമാരി, പ്രധാനാധ്യാപിക ടി പി ബിന്ദു, ബിആർസി ട്രെയ്നർ കെ എസ് വാസു, കോ–-ഓർഡിനേറ്റർ ലെസ്ലി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..