17 January Sunday
സ്‌പെഷ്യൽ പോസ്റ്റൽ വോട്ട്

സര്‍ട്ടിഫൈഡ് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മാത്രം

വെബ് ഡെസ്‌ക്‌Updated: Saturday Nov 28, 2020
തൃശൂർ
തെരഞ്ഞെടുപ്പിൽ കോവിഡ് രോഗികൾക്കായുള്ള സ്‌പെഷ്യൽ പോസ്റ്റൽ വോട്ടിങ്ങിന് ഹെൽത്ത് ഓഫീസർ നൽകുന്ന സർട്ടിഫൈഡ് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മാത്രം. പട്ടികയിൽ ഉൾപ്പെടാത്തവർക്ക് വോട്ട്‌ ചെയ്യാൻ അനുമതിയില്ല. തെരഞ്ഞെടുപ്പ്‌ ദിനത്തിന് തലേന്ന് പകൽ മൂന്നുവരെ പോസ്റ്റൽ വോട്ടുകൾ അനുവദിക്കും. ഇതിലുൾപ്പെട്ടവർക്ക് തപാൽ വോട്ടേ ചെയ്യാനാകൂ. തെരഞ്ഞെടുപ്പ് തീയതിക്ക് മുമ്പ് നെഗറ്റീവ് ആയാലും നിരീക്ഷണ കാലാവധി പൂർത്തിയാക്കിയാലും പോളിങ്‌ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താൻ സാധിക്കില്ല.  വോട്ടിങ്ങിന് തലേ ദിവസം മൂന്നു മണിക്ക് ശേഷം കോവിഡ്‌ സ്ഥിരീകരിക്കുന്ന ആളുകൾക്ക് നേരിട്ടെത്തി വോട്ട് ചെയ്യാൻ അവസരമൊരുക്കും. ജില്ലാ ഹെൽത്ത് ഓഫീസർ തയ്യാറാക്കുന്ന നിരീക്ഷണ പ്പട്ടികയിൽ ഉൾപ്പെട്ടവർക്ക് മാത്രമേ തപാൽ വോട്ടിന് അവസരമുണ്ടാവൂ. 
കോവിഡ് രോഗികളുടെയും നിരീക്ഷണത്തിൽ കഴിയുന്നവരുടെയും വിവരങ്ങൾ ഉൾക്കൊള്ളിച്ച് ജില്ലാ ഹെൽത്ത് ഓഫീസ്‍ തയ്യാറാക്കുന്നതാണ് സർട്ടിഫൈഡ് ലിസ്റ്റ്. ഈ പട്ടികയാണ്  തെരഞ്ഞെടുപ്പ്‌ ഓഫീസർക്ക് കൈമാറുക. തെരഞ്ഞെടുപ്പിന് പത്തുദിവസം മുമ്പായിരിക്കും ആദ്യ പട്ടിക തയ്യാറാക്കുന്നത്. പിന്നീടുള്ള ദിവസങ്ങളിൽ രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെയും നിരീക്ഷണത്തിൽ കഴിയുന്നവരുടെയും വിവരങ്ങൾ അതത് ദിവസങ്ങളിൽ ജില്ലാ ഹെൽത്ത് ഓഫീസർ കൈമാറും. 
ജില്ലയിൽ ഡിസംബർ ഒന്നിനാണ് ആദ്യ സർട്ടിഫൈഡ് ലിസ്റ്റ് ജില്ലാ ഇലക്ഷൻ ഓഫീസർക്ക് സമർപ്പിക്കുക.  ഡിസംബർ എട്ടിന് തെരഞ്ഞെടുപ്പ് നടക്കുന്ന    വോട്ടർമാരുടെ വിവരങ്ങൾ ഉൾപ്പെടുത്തിയ   ലിസ്റ്റ്   29ന് തന്നെ തയ്യാറാക്കാൻ ആരംഭിക്കും.  സമീപ ജില്ലകളിലെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ട നിരീക്ഷണത്തിൽ കഴിയുന്നവരുടെ വിവരങ്ങൾ പ്രത്യേകമായി ശേഖരിച്ച് അതത്   ജില്ലാ ഇലക്ഷൻ ഓഫീസർക്ക് കൈമാറും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top