22 October Thursday

കോവിഡ്‌ മറയ്‌ക്കൽ: ഡിസിസിക്കെതിരെ പ്രതിഷേധം

സ്വന്തം ലേഖകന്‍Updated: Monday Sep 28, 2020
 
തൃശൂർ
കോവിഡ്‌ വിവരം മറച്ചുവയ്‌ക്കാൻ നിർദേശിച്ച ഡിസിസിക്കെതിരെ കോൺഗ്രസിൽത്തന്നെ പ്രതിഷേധം. കോൺഗ്രസ്‌ പുത്തൂർ മണ്ഡലം സെക്രട്ടറിയുടെ അച്ഛനുൾപ്പെടെ കോവിഡ്‌ ബാധിച്ച്‌ മരിച്ചതോടെയാണ്‌ ഡിസിസിക്കെതിരെ ഒരു വിഭാഗം പ്രവർത്തകരും നേതാക്കളും തിരിഞ്ഞത്‌. 
കോൺഗ്രസ്‌ അക്രമസമരം‌ നിരവധിപേർക്ക്‌ കോവിഡ്‌ വ്യാപനത്തിനിടയാക്കി. എന്നാൽ, കോൺഗ്രസ്‌ പ്രവർത്തകർ കോവിഡ്‌ ടെസ്‌റ്റ്‌ നടത്താൻ പോവരുതെന്ന്‌ ഡിസിസി നിർദേശം നൽകിയതായി ‌ പ്രവർത്തകർ പറയുന്നു. ടെസ്‌റ്റ്‌ നടത്തി കോവിഡ്‌ സ്ഥിരീകരിച്ചാൽ  നിരീക്ഷണത്തിൽ പോകേണ്ടിവരുമെന്നായിരുന്നു നേതാക്കളുടെ മറുപടി.  
സമരങ്ങൾ വഴി കോൺഗ്രസ്‌ പ്രവർത്തകർക്കു ‌പുറമെ സമരം നിയന്ത്രിക്കാനെത്തിയ പൊലീസുകാർക്കും അസുഖം‌ പടർന്നു. കോൺഗ്രസ്‌ സമരങ്ങളിൽ പങ്കെടുത്തവരിൽ ജില്ലയിൽ ആദ്യം കോവിഡ്‌ സ്ഥിരീകരിച്ചത്‌ മണ്ണുത്തിയിലാണ്‌. തുടർന്ന്‌ നടത്തിയ ആന്റിജൻ ടെസ്‌റ്റിൽ നിരവധിപേർക്ക്‌ പോസിറ്റീവായി. ഡിസിസി പ്രസിഡന്റും ഭാരവാഹികളും പങ്കെടുത്ത യോഗത്തിൽ പങ്കെടുത്തവർക്കും കോവിഡ്‌ പോസിറ്റീവായി. എന്നിട്ടും ഭാരവാഹികളടക്കം നിരീക്ഷണത്തിൽ കഴിയുന്നില്ലെന്ന്‌ കോൺഗ്രസിൽത്തന്നെ പരാതിയുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top