22 October Tuesday

ഒച്ചിനെന്ത്‌ പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2019
പുതുക്കാട് 
നാട്ടുകാരെ വിട്ട്‌ ഒച്ചുകൾ പൊലീസിനെ ആക്രമിക്കുന്നു. പുതുക്കാട്‌ പൊലീസ് സ്റ്റേഷനിലാണ്‌ ആഫ്രിക്കൻ ഒച്ചുകളുടെ ആക്രമണം തുടങ്ങിയത്‌. ഓഫീസിനകത്തും കാത്തിരിപ്പു സ്ഥലത്തും പാചകമുറിയിലും ആഫ്രിക്കന്‍ ഒച്ച് കയറിക്കൂടിയിരിക്കയാണ്‌. ഉപകരണങ്ങളിലും ഫയലുകളിലും ഇവ ഇടം തേടിക്കഴിഞ്ഞു. ഉപ്പും മണ്ണെണ്ണയും ഉപയോഗിച്ച് ഒച്ചിനെ തുരത്താന്‍ പൊലീസുകാര്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും പൊലീസിനെ പ്രതിരോധിക്കുകയാണ്‌ ഒച്ചുകൾ. ഓരോ ദിവസവും ശല്യം ഏറുകയാണ്‌. ഏതാനും നാൾ മുമ്പ്‌ നാട്ടിൽ ആഫ്രിക്കൻ ഒച്ച്‌ ശല്യം രൂക്ഷമായിരുന്നു. ഏറെ പണിപ്പെട്ടാണ്‌ ആരോഗ്യവകുപ്പ്‌ അന്ന്‌ അവയെ നശിപ്പിച്ചത്‌.
പ്രധാന വാർത്തകൾ
 Top