10 August Monday

പാഠപുസ്തക വിതരണം 30നകം

വെബ് ഡെസ്‌ക്‌Updated: Sunday Jun 28, 2020

തൃശൂർ

ജില്ലയിൽ ഒന്നുമുതൽ പത്താംതരം വരെയുള്ള പാഠപുസ്തകങ്ങളുടെ വിതരണം ജൂൺ 30നകം പൂർത്തിയാക്കും. പ്രൈമറി ക്ലാസിലെ പുസ്തകങ്ങൾ ജൂൺ ആദ്യവാരം മുതൽ ജില്ലയിൽ ലഭ്യമായിരുന്നു. ഉപജില്ലകളിലെ പാഠപുസ്തക വിതരണം പുരോഗമിക്കുകയാണ്. 
വിതരണം വേഗത്തിലാക്കാൻ സ്കൂൾ ബസുകളും ഏർപ്പെടുത്തി. ജില്ലയിലെ 231 പാഠപുസ്തക സൊസൈറ്റികളിൽ 181 സൊസൈറ്റികളിലും വിതരണം അവസാന ഘട്ടത്തിലാണ്. ബാക്കിയുള്ളവ ജൂൺ 30നകം വിതരണം പൂർത്തിയാക്കും. കെബിപിഎസിനാണ് പുസ്തകം അച്ചടിച്ച് വിതരണം ചെയ്യുന്നതിനുള്ള ചുമതല. അവധി ദിവസങ്ങൾകൂടി ഉപയോഗപ്പെടുത്തിയാണ് കെബിപിഎസ് പുസ്തക വിതരണം നടത്തുന്നത്. 
സാധാരണഗതിയിൽ പുതിയ അധ്യായന വർഷാരംഭത്തിന് മുമ്പ്‌ മാർച്ചിൽ തന്നെ പാഠപുസ്തക വിതരണം പൂർത്തീകരിച്ചിരുന്നു. എന്നാൽ കോവിഡ് 19നെ തുടർന്നുള്ള ലോക്ഡൗൺ കാര്യങ്ങൾ തകിടം മറിച്ചു. ജില്ലയിൽ വെളിയന്നൂർ പാഠപുസ്തക ഡിപ്പോയിലും ചേറൂർ ഗവ. എൻജിനിയറിങ്‌ കോളേജിലുമായാണ് സോർട്ടിങ്‌ പുരോഗമിക്കുന്നത്. കുടുംബശ്രീ പ്രവർത്തകരുടെ സഹായത്തോടെയാണ് പുസ്തകങ്ങൾ തരം തിരിക്കുന്നതുൾപ്പെടെയുള്ള ജോലികൾ നടക്കുന്നത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top