10 August Monday

കല്യാണ്‍ സില്‍ക്സ് ആടി സെയില്‍ നാളെ മുതല്‍

വെബ് ഡെസ്‌ക്‌Updated: Sunday Jun 28, 2020

തൃശൂർ

കോവിഡ്-19 വരുത്തിയ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്ക് കൂടുതൽ മൂല്യവും പിന്തുണയും നൽകുക എന്ന ഉദ്ദേശ്യത്തോടെ  കല്യാൺ സിൽക്സിൽ തിങ്കളാഴ്‌ച  മുതൽ  ആടി സെയിൽ ആരംഭിക്കും.  ഈ വർഷത്തെ ഏറ്റവും പുതിയ കളക്ഷനുകൾ 10 മുതൽ 50 ശതമാനം വരെ വിലക്കുറവിലാണ്  ലഭ്യമാക്കുന്നത്.
ഷോപ്പിങ്ങ് തികച്ചും സുരക്ഷിതമാക്കാൻ പഴുതുകളില്ലാത്ത ക്രമീകരണങ്ങളാണ് കല്യാൺ സിൽക്സ് ഒരുക്കിയിരിക്കുന്നതെന്ന്‌ കല്യാൺ സിൽക്സ് ചെയർമാനും മാനേജിങ്‌ ഡയറക്ടറുമായ  ടി എസ് പട്ടാഭിരാമൻ പറഞ്ഞു.
കല്യാൺ സിൽക്സ് ഒരുക്കിയിരിക്കുന്ന സുരക്ഷാക്രമീകരണങ്ങളിൽ ഏറ്റവും സവിശേഷമായത് കല്യാൺ സിൽക്സ് ഷോപ്പിങ്‌ ആപ്പാണ്. ഈ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ  സ്റ്റോർ എന്നിവയിൽ നിന്ന് സൗജന്യമായി ഡൗൺലോഡ്  ചെയ്യാം. മുൻകൂട്ടി ഷോപ്പിങ്‌ തീയതിയും സമയവും ഈ ആപ്പ് ഉപയോഗിച്ച് ഉപഭോക്താൾക്ക് ബുക്ക് ചെയ്യാൻ സാധിക്കും. ഒരേ സമയം ഓരോ ഫ്ളോറിലും കോവിഡ് പ്രോട്ടോകോൾ നിഷ്കർഷിക്കുന്ന തരത്തിൽ ഉപഭോക്താക്കളുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ തിരക്ക് പൂർണമായ് ഒഴിവാക്കി വസ്ത്രശ്രേണികൾ തെരഞ്ഞെടുക്കാൻ ഉപഭോക്താക്കൾക്ക് കഴിയും. ഇതിന് പുറമെ പ്രവേശന കവാടത്തിൽ  ടെംപറേച്ചർ  ചെക്ക്, സാനിറ്റൈസർ സംവിധാനങ്ങൾ, ജീവനക്കാർക്ക്  ഫേസ് ഷീൽഡ്, ഷോറൂം തുടർച്ചയായ്  അണുവിമുക്തമാക്കാനുള്ള സംവിധാനങ്ങൾ, സാമൂഹിക അകലം പാലിച്ച് ഷോപ്പിങ്‌ നടത്താനുള്ള സൗകര്യം എന്നിവയും കല്യാൺ സിൽക്സ് ഒരുക്കിയിട്ടുണ്ട്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top