10 August Monday

നെൽവില കുടിശ്ശിക; കര്‍ഷകസംഘം പ്രക്ഷോഭം 30ന്

വെബ് ഡെസ്‌ക്‌Updated: Sunday Jun 28, 2020
തൃശൂർ
നെൽകർഷകർ സപ്ലൈകോയ്ക്ക് നൽകിയ നെല്ലിന് കുടിശ്ശിക തീർത്ത് വില ലഭ്യമാക്കാത്തതിൽ പ്രതിഷേധിച്ച്  കർഷകസംഘം നേതൃത്വത്തിൽ ചൊവ്വാഴ്ച പ്രക്ഷോഭം സംഘടിപ്പിക്കും. മാസങ്ങൾ പിന്നിട്ടിട്ടും നെൽവില ലഭിക്കാത്ത കർഷകർ പഞ്ചായത്ത് അടിസ്ഥാനത്തിൽ കൃഷിഭവനുകൾക്കുമുന്നിലും ജില്ലാതലത്തിൽ പാഡി ഓഫീസിനുമുന്നിലുമാണ് പകൽ 11മുതൽ 12വരെ സമരം നടത്തുക.  
ജില്ലയിലെ നെൽകർഷകർക്ക് ഏകദേശം 35 കോടി രൂപയാണ് ലഭിക്കാനുള്ളത്. കോവിഡ് മാനദണ്ഡം പാലിച്ച് സംഘടിപ്പിക്കുന്ന പ്രക്ഷോഭം വിജയിപ്പിക്കണമെന്ന് മുഴുവൻ കർഷകരോടും കർഷകസംഘം ജില്ലാ പ്രസിഡന്റ് മുരളി പെരുനെല്ലി എംഎൽഎ, സെക്രട്ടറി പി കെ ഡേവിസ് എന്നിവർ അഭ്യർഥിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top