08 August Saturday

പുളിയിലപ്പാറയിൽ കാട്ടാന വീട് തകർത്തു

വെബ് ഡെസ്‌ക്‌Updated: Sunday Jun 28, 2020

പുളിയിലപ്പാറയിൽ കാട്ടാന തകർത്ത വീട്

ചാലക്കുടി

അതിരപ്പിള്ളി പഞ്ചായത്തിലെ കുടിയേറ്റ ഗ്രാമമായ പുളിയിലപ്പാറയിൽ കാട്ടാന വീട് തകർത്തു. മണിക്കൂറുകളോളം ഭീതി പരത്തിയ ഒറ്റയാൻ പെരുമ്പടത്തി പരമുവിന്റെ വീടാണ് തകർത്തത്. വെള്ളിയാഴ്‌ച രാത്രി പത്തുമണിയോടെയാണ്‌ സംഭവം. രാത്രിയിൽ കാട്ടാനകളുടെ ആക്രമണം വർധിച്ചു വരിയാണിവിടെ. ജനങ്ങൾ ഭീതിയിലാണ്. നൂറോളം കുടുംബങ്ങളാണ് വനത്തിനകത്തെ ഈ കുടിയേറ്റ ഗ്രാമത്തിലുള്ളത്. പെരിങ്ങൽക്കുത്ത് ഡാം നിർമാണവുമായി ബന്ധപ്പെട്ട്‌  എത്തിയവരാണ്‌ ഇവിടെ  താമസിക്കുന്നത്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top