08 July Wednesday

നിരീക്ഷണത്തിൽ 10,117 പേർ

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020

 തൃശൂർ

ജില്ലയിൽ ബുധനാഴ്ച കോവിഡ് സ്ഥിരീകരണമില്ല. ജാഗ്രതയുടെ ഭാഗമായി 10,117 പേർ നിരീക്ഷണത്തിലുണ്ട്. വീടുകളിൽ 10,064 പേരും ആശുപത്രികളിൽ 53 പേരുമാണുള്ളത്. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 10 പേരെ ഡിസ്ചാർജ് ചെയ്തു. പുതുതായി 14 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച 93 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 2095 സാമ്പിളിൽ 1910 എണ്ണത്തിന്റെ ഫലം വന്നു. ഇനി 185 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. 
കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി നിരീക്ഷണത്തിലുള്ളവരല്ലാതെ വിവിധ മേഖലയിലുള്ള 554 ആളുകളുടെ സാമ്പിൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ രോഗമുള്ളവർ, പൊലീസ്, ശക്തൻ മാർക്കറ്റിലെ കച്ചവടക്കാർ, റേഷൻകട ജീവനക്കാർ, അതിഥിത്തൊഴിലാളികൾ, 60 വയസ്സിനു മുകളിലുള്ളവർ, ആശുപത്രിയിലെ ജീവനക്കാർ, അന്തർ സംസ്ഥാന യാത്രക്കാർ, വിദേശത്തുനിന്ന് വന്നവർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ സാമ്പിളുകളാണ്‌ പരിശോധനക്കയച്ചത്.
ഇതര സംസ്ഥാനങ്ങളിൽനിന്ന് ഏഴ് ബസുകളിൽ വന്ന 31 യാത്രക്കാരെ ബുധനാഴ്ച പകൽ തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ ഇറക്കിവിട്ടിരുന്നു. ഇവരെ നിർദിഷ്ട പ്രദേശങ്ങളിൽ വീടുകളിലും കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളിലും പ്രവേശിപ്പിച്ചു. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 689 പേരെ സ്ക്രീൻ ചെയ്തു. ശക്തൻ പച്ചക്കറി മാർക്കറ്റിൽ ചരക്ക് വാഹനങ്ങളിൽ എത്തിയ ലോറി ഡ്രൈവർമാരും ചുമട്ടുതൊഴിലാളികളും അടക്കം 1208 പേരെയും മത്സ്യമാർക്കറ്റിലെത്തിയ 2235 പേരെയും ബസ് സ്റ്റാൻഡിലെ പഴം മാർക്കറ്റിൽ എത്തിയ 110 പേരെയും സ്ക്രീൻ ചെയ്തു. ഡെങ്കിപ്പനി തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മേലൂർ മേഖലയിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ജില്ലാ വെക്റ്റർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കി.
പ്രധാന വാർത്തകൾ
 Top