13 July Monday

അഭിജിത്ത്‌ പരീക്ഷയെഴുതി ഹൃദയം തളരാതെ

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020

അഭിജിത്ത് പരിക്ഷയെഴുതുന്നു

ഇരിങ്ങാലക്കുട

അഭിജിത്ത്‌ പരീക്ഷക്കെത്തുമ്പോൾ വീട്ടിൽ അച്ഛന്റെ മൃതദേഹമുണ്ടായിരുന്നു. നെഞ്ചുകീറുന്ന വേദനയിലും അവൻ തളർന്നില്ല. അത്രത്തോളം വലുതാണ്‌ അവന്‌ പഠനം. 
ഓർക്കുന്നോ അഭിജിത്തിനെ. പരീക്ഷാ കാലത്തുപോലും പഠനത്തിന്റെ ഇടവേളയിൽ ബലൂൺ വിറ്റ്‌ കുടുംബം നോക്കിയ വിദ്യാർഥി. 2018ൽ എസ്എസ് എല്‍സി  ഫുള്‍ എ പ്ലസോടെ പാസായ മിടുക്കൻ. 
അഭിജിത്തിന്റെ പിതാവ് ഏരിയപ്പാടന്‍ വീട്ടില്‍ ദേവരാജന്‍ അര്‍ബുദ ബാധിതനായിരുന്നു.  ബുധനാഴ്‌ച രാവിലെയാണ് മരിച്ചത്.   ലോക്ക്ഡൗണ്‍ മൂലം നീട്ടിവച്ച ഹയര്‍സെക്കൻഡറി പരിക്ഷ ബുധനാഴ്‌ച ആരംഭിച്ചപ്പോൾ  അഭിജിത്തിന്‌ ആലോചിക്കാൻ ഏറെയുണ്ടായിരുന്നില്ല. കാരണം, അച്ഛൻ എന്നും ആശിച്ചത്‌ മകൻ പഠിച്ച്‌ മിടുക്കനാവണം എന്നുതന്നെയായിരുന്നു.   ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍സെക്കൻഡറി സ്‌കൂളില്‍ പരിക്ഷയ്ക്ക് സമയത്തുതന്നെയെത്തി അവൻ പരീക്ഷയെഴുതി.  തിരിച്ചെത്തിയശേഷം അച്ഛന്റെ സംസ്‌കാരം ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍ നടത്തി. ചിത്രയാണ് ദേവരാജന്റെ ഭാര്യ. മകള്‍ അഭിരാമി.
വാടകവീട്ടില്‍ കഴിഞ്ഞിരുന്ന അഭിജിത്തിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കി ഒരു വര്‍ഷം മുന്‍പ് സിപിഐ എം  പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റി നേതൃത്വത്തിലാണ്‌ സ്ഥലംവാങ്ങി വീട് നിര്‍മിച്ച് നല്‍കിയത്‌.
പ്രധാന വാർത്തകൾ
 Top