തൃശൂർ
ജില്ലയിൽ 416 പേർക്കുകൂടി കോവിഡ്- സ്ഥിരീകരിച്ചു. 385 പേർ രോഗമുക്തരായി. സമ്പർക്കം വഴി 404 പേർക്കാണ് രോഗം. ഒരു ആരോഗ്യ പ്രവർത്തകയ്ക്കും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ആറ്പേർക്കും രോഗ ഉറവിടം അറിയാത്ത അഞ്ച്പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 43 പുരുഷൻമാരും 21 സ്ത്രീകളും പത്ത് വയസ്സിനു താഴെ എട്ട് ആൺകുട്ടികളും 14 പെൺകുട്ടികളുമുണ്ട്.
ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3927 ആണ്. തൃശൂർ സ്വദേശികളായ 55 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ച 98,511 പേരിൽ 93,904 പേരാണ് ആകെ രോഗമുക്തരായത്. പുതിയതായി ചികിത്സയിൽ പ്രവേശിച്ച 493 പേരിൽ 108 പേർ ആശുപത്രിയിലും 385 പേർ വീടുകളിലുമാണ്. 7044 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..