18 April Sunday

ജില്ലയിൽ 1560 പോളിങ് 
സ്റ്റേഷനുകൾ കൂടും

വെബ് ഡെസ്‌ക്‌Updated: Sunday Feb 28, 2021
തൃശൂർ
കോവിഡ് സുരക്ഷാമാനദണ്ഡങ്ങളുടെ ഭാഗമായി  വോട്ടെടുപ്പിന്‌ സൗകര്യമൊരുക്കാൻ ജില്ലയിൽ 1560 ഓക്സിലറി പോളിങ് സ്റ്റേഷനുകൾകൂടി. ഒരു ബൂത്തിൽ 1000 വോട്ടർമാർക്ക് മാത്രമാണ് വോട്ട് രേഖപ്പെടുത്താൻ അനുമതി.  നിലവിൽ 2298 പോളിങ് സ്റ്റേഷനുകളാണുള്ളത്.  ഓക്സിലറി പോളിങ് സ്റ്റേഷനുകൾകൂടി ഉൾപ്പെടുത്തി 3858 പോളിങ് സ്റ്റേഷനുകളായി പുനക്രമീകരിച്ചിട്ടുണ്ട്. 
 ഓക്സിലറി പോളിങ് സ്റ്റേഷനുകൾ പ്രധാന പോളിങ് സ്റ്റേഷൻ ലൊക്കേഷനിൽ നിന്നും 200 മീറ്റർ പരിധിക്കുള്ളിൽ വരത്തക്കവിധം പരമാവധി സജ്ജീകരിക്കും. പ്രസ്തുത പോളിങ് സ്റ്റേഷനുകളിൽ അടിസ്ഥാന സൗകര്യവും സാമൂഹിക അകലം പാലിച്ച് ക്യൂ പാലിക്കുന്നതിനുള്ള സൗകര്യവും ഉണ്ടാകും. 
ചില പ്രദേശങ്ങളിലെ പോളിങ് സ്റ്റേഷൻ പ്രധാന കെട്ടിടങ്ങൾ നാശോന്മുഖമായതിനെത്തുടർന്ന് പൊളിച്ചുമാറ്റിയിട്ടുണ്ട്. ഇവിടങ്ങളിൽ അനുയോജ്യമായ സ്ഥലത്ത് പോളിങ് സ്റ്റേഷനുകൾ സജ്ജീകരിക്കുമെന്ന്‌ കലക്ടർ എസ് ഷാനവാസ് അറിയിച്ചു.
സ്‌പെഷ്യൽ പോളിങ് ടീമുകളെ നിയോഗിച്ച് പോസ്റ്റൽ ബാലറ്റ് രേഖപ്പെടുത്തുമ്പോൾ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ നേരിട്ട പ്രയാസങ്ങൾ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും. പോസ്റ്റൽ ബാലറ്റുകൾ യഥാവിധി പോസ്റ്റൽ വകുപ്പ് മുഖേന ബന്ധപ്പെട്ട വോട്ടർമാർക്ക് യഥാസമയം ലഭ്യമാക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും കലക്ടർ  അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top