26 July Monday

പി കെ രാജന്‍ രക്തസാക്ഷിദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 28, 2017

 പട്ടാമ്പി > അനശ്വര രക്തസാക്ഷി പി കെ രാജന്റെ 41ാമത് രക്തസാക്ഷി ദിനം ആചരിച്ചു. പട്ടാമ്പി ഗവ. കോളേജില്‍ നടന്ന അനുസ്മരണപൊതുയോഗം എസ്എഫ്ഐ ജില്ലാ സെക്രട്ടറി ആര്‍ ജയദേവന്‍ ഉദ്ഘാടനം ചെയതു. പട്ടാമ്പി സ്വദേശിയും എസ്എഫ്ഐയുടെ സജീവ പ്രവര്‍ത്തകനുമായിരുന്ന പി കെ രാജന്‍ 1976 ഫെബ്രുവരി 24ന് തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജില്‍  യൂണിറ്റ് സെക്രട്ടറിയായിരിക്കെ കെഎസ്യു ക്രിമിനല്‍സംഘങ്ങളുടെ ആക്രമണത്തിലാണ് കൊല ചെയ്യപ്പെട്ടത്. 

കോളേജ് യൂണിറ്റ് സെക്രട്ടറി നിതിന്‍ അധ്യക്ഷനായി. രക്തസാക്ഷി പി കെ രാജന്റ സഹോദരന്‍ ഡോ.  പി കെ ഹരിദാസ്, ജില്ലാ ജോയിന്റ്  സെക്രട്ടറി വി ടി രാഹുല്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജിംഷാദ്, കലിക്കറ്റ് യൂണിവേഴ്സിറ്റി ജനറല്‍ സെക്രട്ടറി, എ എന്‍ നീരജ്,  എസ് മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു. ഷുഹൈബ് അലി സ്വാഗതവും രുഗ്ദ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top