27 March Monday

മാധ്യമ സാക്ഷരതാ 
ശില്‍പ്പശാല തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Jan 28, 2023

തൃശൂർ

പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിലുള്ള കരിയര്‍ ഗൈഡന്‍സ് ആൻഡ്‌  അഡോളസെന്റ് കൗണ്‍സലിങ് സെല്ലും കേരള മീഡിയ അക്കാദമിയും ചേര്‍ന്ന് ഹയർ  സെക്കൻഡറി   വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സംസ്ഥാനതല മാധ്യമ സാക്ഷരതാ ശില്‍പ്പശാല ‘സിതാറി’ ന്‌ പീച്ചിയില്‍ തുടക്കമായി. അഞ്ചു ദിവസത്തെ ശില്‍പ്പശാല പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ  ഡയറക്ടര്‍ കെ ജീവന്‍ബാബു അധ്യക്ഷനായി. കേരള മീഡിയ അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍, പൊതുവിദ്യാഭ്യാസ  റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുള്‍ കരീം കൈപ്പള്ളി, ഹയര്‍  സെക്കൻഡറി  വിഭാഗം ജില്ലാ കോ-–-ഓര്‍ഡിനേറ്റര്‍ വി എം കരീം, മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ കെ രാജഗോപാല്‍, കരിയര്‍ ഗൈഡന്‍സ് ആൻഡ്‌ അഡോളസെന്റ് കൗണ്‍സലിങ്‌ സെല്‍ സ്റ്റേറ്റ് കോ–--ഓര്‍ഡിനേറ്റര്‍ ഡോ. സി എം അസീം, ജില്ലാ കോ–--ഓര്‍ഡിനേറ്റര്‍ കെ എസ് ഭരതരാജന്‍ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top