19 January Wednesday

സിഐടിയു നേതൃത്വത്തില്‍ 
ഏരിയ കേന്ദ്രങ്ങളിൽ പ്രകടനം

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021

കർഷകസമരത്തിന്‌ ഐക്യദാർഢ്യവുമായി സിഐടിയു ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ ടൗണിൽ നടന്ന പ്രകടനം

തൃശൂർ
കർഷക പ്രക്ഷോഭം ഒരു വർഷം പിന്നിടുന്ന ദിനത്തിൽ കർഷകരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജില്ലയിലെ ഏരിയ കേന്ദ്രങ്ങളിൽ സിഐടിയു നേതൃത്വത്തിൽ പ്രകടനം നടത്തി. തൃശൂർ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ നഗരത്തിൽ പ്രകടനവും യോഗവും നടത്തി. യോഗം കേന്ദ്ര വർക്കിങ്‌ കമ്മിറ്റിയംഗം പി കെ ഷാജൻ ഉദ്‌ഘാടനം ചെയ്‌തു. ഏരിയ പ്രസിഡന്റ്‌ എം ആർ രാജൻ അധ്യക്ഷനായി.  മാളയിൽ ഏരിയ സെക്രട്ടറി സി ആർ പുരുഷോത്തമൻ ഉദ്‌ഘാടനം ചെയ്‌തു.  പുതുക്കാട്  ജില്ലാ വൈസ് പ്രസിഡന്റ്‌ പി ജി വാസുദേവൻ നായർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എ വി ചന്ദ്രൻ അധ്യക്ഷനായി. ചാവക്കാട്  ജില്ലാ ജോയിന്റ് സെക്രട്ടറി  എൻ കെ അക്‌ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു.  ഏരിയ പ്രസിഡന്റ് ടി ടി ശിവദാസൻ  അധ്യക്ഷനായി. കൊടുങ്ങല്ലൂരിൽ  ജില്ലാ ജോ. സെക്രട്ടറി എ എസ്‌ സിദ്ധാർഥൻ ഉദ്‌ഘാടനം ചെയ്‌തു. ഏരിയ പ്രസിഡന്റ്‌ മുഷ്‌താഖ്‌ അലി അധ്യക്ഷനായി. 
നാട്ടികയിൽ സിഐടിയു പ്രകടനം നടത്തി. ഏരിയ സെക്രട്ടറി ഐ കെ വിഷ്‌ണുദാസ്‌ സംസാരിച്ചു. മണ്ണുത്തിയിൽ ഏരിയ സെക്രട്ടറി കെ ആർ രവി ഉദ്‌ഘാടനം ചെയ്‌തു. ടി കെ തങ്കപ്പൻ അധ്യക്ഷനായി.  
ചാലക്കുടിയിൽ ഏരിയ ജോ. സെക്രട്ടറി  പി എസ്‌ സന്തോഷ്‌ ഉദ്‌ഘാടനം ചെയ്‌തു. എ ഒ തോമസ്‌ അധ്യക്ഷനായി. ചേലക്കരയിൽ  ജില്ലാ  വെെസ് പ്രസിഡന്റ് കെ  കെ  മുരളീധരൻ  ഉദ്ഘാടനം ചെയ്തു.  പി കെ ഉണ്ണികൃഷ്ണൻ  അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top