19 January Wednesday

പോക്‌സോ കേസിൽ ബിജെപി പ്രവർത്തകന്‌ 43 വർഷം തടവും 1,75,000 പിഴയും

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021
പുന്നയൂർ  
-നാലര വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബിജെപി പ്രവർത്തകനായ പ്രതിക്ക് 43 വർഷം തടവും 1,75,000 രൂപ പിഴയും വിധിച്ച് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതി.  പുന്നയൂർ കുഴിങ്ങര  കൈതവായിൽ ജിതി(29 )നെയാണ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് എം പി ഷിബു  ശിക്ഷിച്ചത്. 
2016ലാണ് സംഭവം.  കുട്ടിയെ സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പലതവണ ഇയാൾ കുട്ടിയെ പീഡിപ്പിച്ചു. കുട്ടി  ഭയം പ്രകടിപ്പിച്ചതിനെത്തുടർന്ന്  വീട്ടുകാർ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇതിനിടെ പീഡിപ്പിക്കാനുള്ള ശ്രമത്തിനിടെ പിടികൂടുകയായിരുന്നു. വടക്കേക്കാട് പൊലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും  പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പെട്ടയാളുമാണ് പ്രതി . മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും നിലവിൽ വിചാരണ നേരിടുന്നുണ്ട്. 
പ്രോസിക്യൂഷനുവേണ്ടി കുന്നംകുളം  ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ എസ് ബിനോയി ഹാജരായി. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി വടക്കേക്കാട് പൊലീസ് സ്റ്റേഷനിലെ   സിപിഒ പി വി അനൂപും കുന്നംകുളം പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ എ ബി ബിജുവും പ്രർത്തിച്ചിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top