ചാലക്കുടി
അരിലോറിയിൽ 15 കിലോ ഉണക്കക്കഞ്ചാവ് കടത്തിയ രണ്ടംഗസംഘത്തെ കൊരട്ടി പൊലീസ് പിടികൂടി. ആലപ്പുഴ ഹരിപ്പാട്ട് മാഞ്ഞാടിയിൽ അനീഷ് ഭവനത്തിൽ അനീഷ്(36), കൊല്ലം ഏരൂർ പാണയംദേശത്ത് ശ്രീഹരി നിലയത്തിൽ സജീവൻ(39) എന്നിവരെയാണ് കൊരട്ടി സർക്കിൾ ഇൻസ്പെക്ടർ ബി കെ അരുണും സംഘവും അറസ്റ്റ് ചെയ്തത്. ഇരുവരും നിരവധി ലഹരിമരുന്ന് കടത്തുകേസുകളിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
പശ്ചിമബംഗളിലെ സിലുഗിരിയിലേക്ക് കശുവണ്ടി ലോഡുമായി പോയ ലോറി തിരിച്ച് അന്ധ്രയിലെത്തി രാജമുന്ദ്രിയിൽനിന്നും അരിലോഡ് എടുത്തു. അതിനോടൊപ്പമാണ് കഞ്ചാവും കയറ്റിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..