17 January Sunday
പണിമുടക്ക്‌

ജില്ല നിശ്ചലം

വെബ് ഡെസ്‌ക്‌Updated: Friday Nov 27, 2020
തൃശൂർ
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ്‌യൂണിയനുകളുടെ ആഭിമുഖ്യത്തിൽ നടന്ന പണിമുടക്ക്‌ ജില്ലയിൽ പൂർണം.കടകമ്പോളങ്ങൾ അടഞ്ഞു.
ബസുകൾ നിരത്തിലിറക്കിയില്ല. കാർഷിക സർവകലാശാല, ബാങ്കിങ്‌, ഇൻഷുറൻസ്‌ മേഖലകളിലും പണിമുടക്ക്‌ പൂർണമായിരുന്നു. ഓട്ടോ–-ടാക്‌സി തൊഴിലാളികളും പണിമുടക്കി. വ്യാപാരി സമൂഹം വൻതോതിലുള്ള പിന്തുണയാണ് നൽകിയത്. 
ജില്ലയിൽ നാഷണൽ ടെക്സ്റ്റൈൽ കോർപറേഷന്റെ കീഴിലുള്ള എല്ലാ മില്ലുകളും പൂട്ടിക്കിടക്കുകയാണ്. കേരള സോൾവെന്റ് ആൻഡ്‌ എക്സ്ട്രാക്ഷൻസ്, കെഎൽഎഫ്, കെപിഎൽ ഓയിൽ മിൽ,  അപ്പോളോ ടയേഴ്സ്, ഔഷധി തുടങ്ങിയ സ്ഥാപനങ്ങളേയും പണിമുടക്ക് ബാധിച്ചു .
 തൃശൂരിൽ പണിമുടക്കിയ തൊഴിലാളികൾ കോർപറേഷൻ പരിസരത്ത് പൊതുയോഗം നടത്തി. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്‌ എം കെ കണ്ണൻ ഉദ്‌ഘാടനം ചെയ്തു. ഐഎൻടിയുസി ജില്ലാ ട്രഷറർ കെ ജയകുമാർ അധ്യക്ഷനായി. 
എഐടിയുസി ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദൻ മുഖ്യ പ്രഭാഷണം നടത്തി. എ സിയാവുദ്ദീൻ( സിഐടിയു), എം കെ തങ്കപ്പൻ (ടിയുസിഐ), രാധാകൃഷ്‌ണൻ (എച്ച്എം കെ പി), എം കെ തങ്കപ്പൻ (ടിയുസിഐ), പ്രദീപ് (എഐയുടിയുസി), ഷംസുദ്ദീൻ, മോഹനൻ നാടോടി, ജെയിംസ് റാഫേൽ, ടി വി രാമചന്ദ്രൻ, നരേന്ദ്രൻ(ബിഇഎഫ്‌ഐ), രഘുനാഥ് (എൻജിഒ), ഹരീഷ് (ജോയിന്റ്കൗൺസിൽ), സതീഷ് (കെഎസ്‌ആർടിഇഎ) , റിയാസ്, നൗഷാദ്(എസ്‌ടിയു) എന്നിവർ സംസാരിച്ചു. 
 പുതുക്കാട് സെന്ററിൽ സിഐടിയു ജില്ലാ പ്രസിഡന്റ്‌ കെ കെ രാമചന്ദ്രൻ, ഗുരുവായൂരിൽ കെ കെ വത്സരാജ്(എഐടിയുസി), ഒല്ലൂരിൽ  ജോൺ അവോക്കാരൻ(ഐഎൻടിയുസി), കോലഴി തിരൂരിൽ -ബാബു എം പാലിശേരി (സിഐടിയു), മാളയിൽ പി കെ ഡേവിസ്, ചാലക്കുടി-യിൽ -കെ എ ജോയ് (ഐഎൻടിയുസി), വടക്കാഞ്ചേരിയിൽ കെ രാജൻ(എഐടിയുസി), തൃക്കൂരിൽ കോനിക്കര പ്രഭാകരൻ, കൂർക്കഞ്ചേരിയിൽ- എം കെ ബാലകൃഷ്‌ണൻ ചേർപ്പിൽ കെ ജി സന്തോഷ്‌കുമാർ, വാടാനപ്പള്ളിയിൽ ഷാഹുൽഹമീദ്, കൊടുങ്ങല്ലൂരിൽ -എ എസ് സിദ്ധാർഥൻ, മണലൂരിൽ കെ എഫ് ഡേവിസ്,ഇരിങ്ങാലക്കുടയിൽ -സി കെ ചന്ദ്രൻ, കുന്നംകുളത്ത്‌ എം എസ് പ്രേമലത, ചേലക്കരയിൽ -കെ കെ മുരളീധരൻ,കയ്‌പമംഗലത്ത്‌-- എ പി ജയൻ എന്നിവർ ഉദ്‌ഘാടനം ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top