28 November Sunday

ബസും ജീപ്പും കൂട്ടിയിടിച്ച് 
4 പേര്‍ക്ക് ഗുരുതര പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021

ആനമല റോഡില്‍ ചൂഴിമേട് കെഎസ്ആര്‍ടിസി ബസും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടം

ചാലക്കുടി

കെഎസ്ആർടിസി ബസും ജീപ്പും കൂട്ടിയിടിച്ച് ജീപ്പിലുണ്ടായിരുന്ന നാലുപേർക്ക് ഗുരുതര പരിക്കേറ്റു. വാച്ചുമരം കോളനിയിലെ സിലോമണി(48), സന്ദീപ്(27), സുശീല(45), തവളക്കുഴിപ്പാറ കോളനിയിലെ അനീഷ്(21) എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വ രാവിലെ 10ന് അന്തർസംസ്ഥാന പാതയായ ആനമല റോഡിൽ ചൂഴിമേടായിരുന്നു അപകടം. 
ചാലക്കുടിയിൽ നിന്ന്‌ മലക്കപ്പാറയിലേക്ക് പോവുകയായിരുന്ന ബസും ചാലക്കുടിയിലേക്ക് വന്ന ജീപ്പുമാണ് കൂട്ടിയിടിച്ചത്. ബസിലുണ്ടായിരുന്ന യാത്രക്കാരെ മറ്റൊരു ബസ് വരുത്തി മലക്കപ്പാറയിലേക്ക് കയറ്റിവിട്ടു. ഗുരുതര പരിക്കേറ്റവരെ ചാലക്കുടി സർക്കാർ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലേക്കും മാറ്റി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top