31 October Saturday

നെടുപുഴ സ്‌റ്റേഷനിലെ 10 പൊലീസുകാർക്ക്‌‌ കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 27, 2020

 തൃശൂർ

നെടുപുഴ  സ്‌റ്റേഷനിലെ എഎസ്‌ഐ ഉൾപ്പെടെ പത്ത്‌ പൊലീസ്‌ ഉദ്യോഗസ്ഥർക്ക്‌ കോവിഡ്‌. ആന്റിജൻ പരിശോധനയിലാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. സ്‌റ്റേഷനിലെ സ്വീപ്പർക്കും മെസിലെ പാചകകാരിക്കും കോവിഡ്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. നഗരത്തിൽ നടന്ന വിവിധ സമരങ്ങളിൽ ഉൾപ്പെടെ ഇവർക്ക്‌ ഡ്യൂട്ടിയുണ്ടായിരുന്നു.
 എഎസ്‌ഐ, സീനിയർ സിപിഒ, സിപിഒ ഉൾപ്പെടെയുള്ളവർക്കാണ്‌ കോവിഡ്‌ പോസറ്റീവായത്‌. ഇവരിൽ വനിതാ പൊലീസ്‌ ഉദ്യോഗസ്ഥരും ഉൾപ്പെടും. സ്‌റ്റേഷനിലെ മറ്റ്‌ പൊലീസുകാർക്കും രോഗസാധ്യതയുള്ളതായി പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top