21 October Wednesday
ലൈഫ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കം ചെറുക്കുക-

ഡിവൈഎഫ്‌ഐ കുടിൽകെട്ടി സമരം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 27, 2020

 

തൃശൂർ
ലൈഫ് പദ്ധതി അട്ടിമറിക്കാനുള്ള കോൺഗ്രസ്‌ –-ബിജെപി ശ്രമങ്ങൾക്കെതിരെ ഡിവൈഎഫ്‌ഐ ആയിരം  കേന്ദ്രങ്ങളിൽ പ്രതീകാത്മകമായി ഞായറാഴ്ച കുടിൽകെട്ടി പ്രതിഷേധം സംഘടിപ്പിക്കും. 
"ലൈഫ് പാവങ്ങളുടെ പ്രതീക്ഷയാണ്, തകർക്കരുത്’ എന്ന മുദ്രാവാക്യമുയർത്തിയാണ്‌ പ്രതിഷേധം. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളുമായുള്ള ബന്ധത്തെ മറച്ചുവയ്ക്കാൻ വടക്കാഞ്ചേരി എംഎൽഎ ലൈഫ് മിഷൻ പദ്ധതിയെ കൂട്ടിച്ചേർത്ത് ഉയർത്തുന്ന അപവാദങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഡിവൈഎഫ്ഐ ഉയർത്തും. 
പാവങ്ങളുടെ പ്രതീക്ഷയെ സംരക്ഷിക്കാനുള്ള സമരത്തിൽ മുഴുവൻ യുവജനങ്ങളും പങ്കാളികളാകണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അഭ്യർഥിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റിക്കുകീഴിൽ 146 യൂണിറ്റ് കേന്ദ്രത്തിലും കുടിൽകെട്ടി പ്രതിഷേധിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top