31 October Saturday

കാർ കവർച്ച; ഒന്നാംപ്രതി അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 27, 2020

 

തൃശൂർ 
വർക്ക് ഷോപ്പ് കുത്തിത്തുറന്ന് കാർ കവർച്ച ചെയ്ത കേസിൽ ഒന്നാംപ്രതി അറസ്റ്റിൽ. കൊരട്ടി കല്ലൂർ മാമ്പ്ര ചെമ്പാട്ട്  റിയാദാ (20) ണ് അറസ്റ്റിലായത്. കേസിലെ മൂന്നാം പ്രതി പറവൂർ സ്വദേശി ഗോപകുമാറിനെ വെള്ളിയാഴ്ച കൊരട്ടിയിൽ നിന്ന്‌ അറസ്റ്റ് ചെയ്തിരുന്നു. അഞ്ച് പ്രതികളുള്ള കേസിൽ മൂന്ന് പേരെ കൂടി കിട്ടാനുണ്ട്. ഇവരും വലയിലായതായാണ് സൂചന. മൂന്നാംപ്രതിയെ പിടികൂടിയതിനൊപ്പം മോഷ്ടിച്ച കാറും ചേരാനെല്ലൂരിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 
 16നാണ് പൂത്തോളിലെ കുറുവത്ത് വർക്ക് ഷോപ്പിൽ നിന്നും കോട്ടയം സ്വദേശി വിനോദിന്റെ സ്വിഫ്ട് കാർ മോഷ്ടിച്ചത്.  എറണാകുളത്തുനിന്നും  ഗോപകുമാറിനെ അറസ്റ്റ് ചെയ്തതിലൂടെയാണ് കവർച്ചാ വിവരങ്ങൾ അറിഞ്ഞത്. രക്ഷപ്പെട്ടവർക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിരുന്നു. ഇതിലാണ് റിയാദ് അറസ്റ്റിലായത്.  20 വയസ്സിനുള്ളിൽ പ്രായപൂർത്തിയാവാത്ത കുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ കേസുൾപ്പെടെ പത്തോളം കേസുകളാണ് റിയാദിന്റെ പേരിലുള്ളതെന്ന് പൊലീസ് അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top