07 September Saturday
സ്വർണക്കവർച്ച

പിന്നിൽ വിവിധ ജില്ലകളിലെ ക്രിമിനലുകൾ

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024
തൃശൂർ
നഗരത്തിലെ സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട കേസിലെ മുഴുവൻ പ്രതികളും വിവിധ ജില്ലകളിലെ ക്രിമിനലുകളാണെന്ന്‌ പൊലീസ്‌ സ്ഥീരികരിച്ചു. സംഭവത്തിന്‌ ശേഷം ഇവർ ഒളിവിലാണ്‌. സ്വർണവുമായി  രക്ഷപ്പെട്ട വാഹനത്തിലെ ഡ്രൈവർ മലപ്പുറം സ്വദേശി ചേളാരി മുന്നിയൂർ മനക്കടവൻ ഹാമിദ്‌ റൈനാൻ(22) നെ   കഴിഞ്ഞ ദിവസം അറസ്റ്റ്‌ ചെയ്‌തിരുന്നു. ഇയാളെ റിമാൻഡ്‌ ചെയ്‌തു. 
സ്വർണം വാങ്ങാനെന്ന വ്യാജേന ചൊവ്വാഴ്‌ച  തൃശൂരിലെ ലോഡ്‌ജിലേക്ക്‌ വിളിച്ചു വരുത്തിയാണ്‌ ആഭരണനിർമാണ തൊഴിലാളികളെ കുത്തിപ്പരിക്കേൽപ്പിച്ച്‌ 630 ഗ്രാം സ്വർണം കവർന്നത്‌.  തിരുവനന്തപുരം സ്വദേശി രഞ്ജിത്തിനെ പൊലീസ്‌ സംഭവസ്ഥലത്ത്‌ നിന്ന്‌ പിടികൂടിയിരുന്നു. 
നഗരത്തിൽ വെളിയന്നൂർ കെഎസ്‌ആർടിസി ബസ്‌ സ്റ്റാൻഡിന്‌ സമീപത്തെ ലോഡ്‌ജിലായിരുന്നു സംഭവം. പറവൂർ സ്വദേശി ആഷ്‌ക്കറിന്റെ ഉടമസ്ഥതയിലുള്ള ഫസിൽ ഓസ്‌ക്കാർ ഇംപോർട്‌സ്‌ എന്ന സ്ഥാപനത്തിലെ തൊഴിലാളികളായ ഷമീർ, ബാസിൽ ഷഹിദ്‌ എന്നിവർക്കാണ്‌ അക്രമത്തിൽ പരിക്കേറ്റിരുന്നു. പൊലീസ്‌ വിവിധ സംഘങ്ങളായിട്ടാണ്‌ അന്വേഷണം നടത്തുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top