19 September Sunday
അവകാശപത്രിക അംഗീകരിക്കുക

എസ്‌എഫ്‌ഐ കലക്ടറേറ്റ്‌ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jul 27, 2021

എസ്എഫ്ഐ കലക്ടറേറ്റ് മാർച്ച് കേന്ദ്രകമ്മിറ്റിയംഗം കെ പി ഐശ്വര്യ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ
എസ്‌എഫ്‌ഐ സംസ്ഥാന സർക്കാരിന്‌ സമർപ്പിച്ച അവകാശപത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട്‌ വിദ്യാർഥികൾ കലക്ടറേറ്റിലേക്ക്‌ മാർച്ച്‌ നടത്തി. 
കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ ജില്ലയിൽ 400 കേന്ദ്രങ്ങളിൽ അവകാശ പത്രിക ദിനാചരണം നടത്തി. നൂറുകണക്കിന്‌ വിദ്യാർഥികൾ പങ്കാളിയായി. കലക്ടറേറ്റ്‌ മാർച്ച്‌ കേന്ദ്ര കമ്മിറ്റിയംഗം കെ പി ഐശ്വര്യ ഉദ്ഘാടനം ചെയ്‌തു. 
ജില്ലാ പ്രസിഡന്റ്‌ ജാസിർ ഇക്ബാൽ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം നിധിൻ പുല്ലൻ അവകാശ പത്രിക അവതരിപ്പിച്ചു. ജില്ലാ ജോ. സെക്രട്ടറി ഹസൻ മുബാറക് സ്വാഗതവും സംസ്ഥാന കമ്മിറ്റിയംഗം രജില ജയൻ നന്ദിയും പറഞ്ഞു. 
കുന്നംകുളത്ത്‌ അഡ്വ. എൻ വി വൈശാഖനും ചാവക്കാട് കെ കെ മുബാറക്കും മണലൂരിൽ മൃദുല ദേവാനന്ദനും ചേലക്കരയിൽ എ എൻ സേതുവും ഉദ്‌ഘാടനം ചെയ്‌തു. 
വടക്കാഞ്ചേരിയിൽ കെ എസ്‌ ഷിബിനും മണ്ണുത്തിയിൽ കെ എസ്‌ റോസൽ രാജും ഒല്ലൂരിൽ കെ അനൂപും കൊടകരയിൽ വിഷ്ണു പ്രഭാകരനും ചാലക്കുടിയിൽ അനൂപ് മോഹനും മാളയിൽ സച്ചിൻ പ്രകാശും കൊടുങ്ങല്ലൂരിൽ സി ധനുഷും ചേർപ്പിൽ ആർ വിഷ്ണുവും നാട്ടികയിൽ ജിഷ്ണു സത്യനും തൃശൂരിൽ ഹസൻ മുബാറക്കും പുഴക്കലിൽ പി ജി സുബിദാസും ഇരിങ്ങാലക്കുടയിൽ മനു പുതിയമഠവുമാണ്‌ ഉദ്‌ഘാടനം ചെയ്തത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top