26 September Sunday
നിർമാണവസ്തുക്കളുടെ വില വർധന

കെെവേലക്കാരുടെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 27, 2021

കേരള ആർട്ടിസാൻസ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ കൈവേലക്കാർ ബിഎസ്എൻഎൽ ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധം യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ പി കെ ഷാജൻ ഉദ്ഘാടനം ചെയ്യുന്നു

 തൃശൂർ

നിർമാണവസ്തുക്കളുടെ വിലവർധന  തടയണമെന്നാവശ്യപ്പെട്ട് കേരള ആർട്ടിസാൻസ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ കൈവേലക്കാർ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഇന്ധനവില വർധന  പിൻവലിക്കുക, കോവിഡ് വാക്സിൻ മുൻഗണനാ ലിസ്റ്റിൽ കൈവേലക്കാരെ ഉൾപ്പെടുത്തുക, കേന്ദ്രസർക്കാരിന്റെ സ്വകാര്യവൽക്കരണ നയം തിരുത്തുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് പ്രതിഷേധം. ഏരിയയിൽ ഒരു കേന്ദ്രത്തിലും പഞ്ചായത്തുതലത്തിൽ രണ്ട് കേന്ദ്രങ്ങളിലുമാണ് പ്രതിഷേധം നടന്നത്‌. കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് മുപ്പൂട്ട്  ഏർപ്പെടുത്തിയ സ്ഥലങ്ങളിൽ വീട്ടങ്കണങ്ങളിൽ പ്രതിഷേധം നടന്നു. ബിഎസ്എൻഎൽ ഓഫീസിനു മുന്നിൽ  യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ പി കെ ഷാജൻ ഉദ്ഘാടനം ചെയ്‌തു. ഷൈല ജയിംസ് അധ്യക്ഷയായി. ഏജീസ്‌ ഓഫീസിനു മുന്നിൽ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എ സിയാവുദ്ദീൻ ഉദ്ഘാടനം ചെയ്‌തു. അയ്യന്തോളിൽ ജില്ലാ സെക്രട്ടറി പി ആർ വിൽസനും കൂർക്കഞ്ചേരിയിൽ ജില്ലാ ട്രഷറർ ടി സുധാകരനും പുഴയ്‌ക്കലിൽ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്‌ പി കെ പുഷ്പാകരനും വടക്കാഞ്ചേരിയിൽ സിഐടിയു ഏരിയ പ്രസിഡന്റ് കെ എം മൊയ്തുവും മണലൂരിൽ യൂണിയൻ ഏരിയ സെക്രട്ടറി വി ജി സുബ്രഹ്മണ്യനും മാളയിൽ സിഐടിയു ഏരിയ സെക്രട്ടറി സി ആർ പുരുഷോത്തമനും ഒല്ലൂരിൽ സിഐടിയു ഏരിയ സെക്രട്ടറി എൻ എൻ ദിവാകരനും കൊടകരയിൽ സിഐടിയു ഏരിയ സെക്രട്ടറി പി ആർ പ്രസാദും ഉദ്ഘാടനം ചെയ്‌തു.
കുന്നംകുളത്ത്‌ സിഐടിയു ഏരിയ സെക്രട്ടറി പി എം സോമനും ചേർപ്പിൽ സിഐടിയു ഏരിയ സെക്രട്ടറി അഡ്വ. സന്തോഷ് കുമാറും ചാലക്കുടിയിൽ സിഐടിയു പ്രസിഡന്റ്‌ പി എം ശ്രീധരനും ഇരിങ്ങാലക്കുടയിൽ സിഐടിയു ഏരിയ പ്രസിഡന്റ്‌ കെ ഗോപിയും ഉദ്ഘാടനം ചെയ്‌തു. മണ്ണുത്തിയിൽ ഏരിയ പ്രസിഡന്റ് കെ വി ചന്ദ്രനും കൊടുങ്ങല്ലൂരിൽ യൂണിയൻ സെക്രട്ടറി ടി കെ ഉണ്ണിയും ചേലക്കരയിൽ യൂണിയൻ ഏരിയ സെക്രട്ടറി എ ബാലകൃഷ്ണനും നാട്ടികയിൽ യൂണിയൻ സെക്രട്ടറി എൻ വി അർജുനനും ഉദ്ഘാടനം ചെയ്‌തു.
 
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top