14 August Friday

മാസ്ക്‌ മുഖ്യം; ക്യാമറയിൽ കുടുക്കാൻ പൊലീസ്

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020
തൃശൂർ
പൊലീസിനെ വെട്ടിച്ച് മാസ്ക് ധരിക്കാതെ ഇനി നഗരത്തിൽ കറങ്ങിനടക്കാമെന്ന് വിചാരിക്കേണ്ട. കോവിഡ് മാനദണ്ഡം പാലിക്കാതെ കറങ്ങിനടക്കുന്നവരെ പിടികൂടാൻ നഗരത്തിൽ സ്ഥാപിച്ച ക്യാമറകൾ പ്രവർത്തനം തുടങ്ങി. കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവരേയും മാസ്ക് ധരിക്കാത്തവരേയും സാമൂഹ്യ അകലം പാലിക്കാത്തവരേയും കണ്ടെത്താനാണ് തൃശൂർ സിറ്റി പൊലീസ് ക്യാമറകൾ സ്ഥാപിച്ചത്. 
നഗരത്തിൽ കണ്ടൈൻമെന്റ് സോണുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ ആൾക്കൂട്ടം കണ്ടെത്തുന്നതിന് ക്യാമറകൾ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കി. നിയമലംഘനം നടത്തുന്നവരുടെ മുഖം ഒപ്പിയെടുക്കാൻ കഴിയും വിധത്തിൽ ഫേസ് ഡിറ്റക്ഷൻ സാങ്കേതികവിദ്യയോടുകൂടിയ ക്യാമറകളാണ് വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ചത്. ദൃശ്യങ്ങൾ 24 മണിക്കൂറും കൺട്രോൾ റൂമിൽ പൊലീസുദ്യോഗസ്ഥർ നിരീക്ഷിക്കും. 
നിയമലംഘനം കാണ്ടാൽ തത്സമയം കൺട്രോൾ റൂം പൊലീസ് വാഹനം സംഭവസ്ഥലത്തെത്തി നടപടി സ്വീകരിക്കും. നഗരത്തിന്റെ മറ്റു ഭാഗങ്ങളിലും ഉടൻ ക്യാമറകൾ സ്ഥാപിക്കും. ഗുരുവായൂർ, കുന്നംകുളം, വടക്കാഞ്ചേരി, ചാവക്കാട് എന്നിവിടങ്ങളിലും സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ക്യാമറകൾ സ്ഥാപിക്കുമെന്ന് സിറ്റി പൊലീസ് കമീഷ്‌ണർ ആർ ആദിത്യ പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top