25 August Sunday

അഞ്ചങ്ങാടിയിൽ കെട്ടിട നമ്പർ നിഷേധിച്ചത‌് പരിശോധിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jun 27, 2019
തിരുവനന്തപുരം
തൃശൂർ ജില്ലയിലെ പ്രവാസി സംരംഭകരുടെ കെട്ടിട നമ്പറുമായി ബന്ധപ്പെട്ട വിഷയത്തിൽ പഞ്ചായത്ത‌് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ പരിശോധിച്ച‌് നടപടി സ്വീകരിക്കുമെന്ന‌്  മന്ത്രി എ സി മൊയ‌്തീൻ നിയമസഭയെ അറിയിച്ചു. സാങ്കേതിക വിദഗ‌്ധർ അടങ്ങുന്ന സംഘമായിരിക്കും പരിശോധിക്കുകയെന്നും കെ വി അബ്ദുൾ ഖാദറിനെ മന്ത്രി അറിയിച്ചു. 
തൃശൂർ കടപ്പുറം പഞ്ചായത്തിൽ അഞ്ചങ്ങാടിയിൽ പുതിയോടത്ത‌് മൊയ‌്തീൻഷായുടെ 525.68 ചതുരശ്ര മീറ്റർ വിസ‌്തീർണമുള്ള മൂന്നുനുല കെട്ടിടത്തിന‌് നിർമാണ പെർമിറ്റ‌് അനുവദിച്ചിരുന്നു. നിർമാണം പൂർത്തിയാക്കി ആറുമാസം കഴിഞ്ഞിട്ടും നമ്പർ നൽകുന്നില്ലെന്നത‌് അബ്ദുൾ ഖാദർ സബ‌്മിഷനിലൂടെ സഭയെ അറിയിച്ചു. 
വടക്കേകാട‌് പഞ്ചായത്തിൽ സി എച്ച‌് അബൂബക്കറിന്റെ പാർപ്പിട സമുച്ചയത്തിന‌് കെട്ടിട നമ്പർ നൽകി. പിന്നീട‌് ഭരണസമിതി യോഗം ചേർന്ന‌് ഭൂരിപക്ഷാടിസ്ഥാനത്തിൽ കെട്ടിട നമ്പർ റദ്ദാക്കാൻ തീരുമാനിച്ചു.  ഇക്കാര്യവും ഡിഡിപി പരിശോധിക്കുമെന്ന‌് മന്ത്രി ഉറപ്പുനൽകി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top