11 July Saturday

ബാങ്കുകൾക്ക്‌ മുന്നിൽ വ്യാപാരി ധർണ

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020

വ്യാപാരി വ്യവസായി സമിതി ധർണ തൃശൂർ കോർപറേഷൻ ബാങ്കിന്‌ മുന്നിൽ സമിതി സംസ്ഥാന ജോ. സെക്രട്ടറി ബിന്നി ഇമ്മട്ടി ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ
കോവിഡ്‌ പശ്ചാത്തലത്തിൽ വ്യാപാരികൾക്ക്‌ പ്രത്യേക വായ്‌പാ പദ്ധതി അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ വ്യാപാരി വ്യവസായി സമിതി പൊതുമേഖലാ ബാങ്കുകൾക്ക്‌ മുന്നിൽ പ്രതിഷേധ ധർണ നടത്തി. വായ്‌പകൾക്ക്‌ മൊറട്ടോറിയം 12 മാസകാലയളവാക്കുക, പലിശയും പിഴപ്പലിശയും ഒഴിവാക്കുക, ബാങ്കുകൾ ഈടാക്കുന്ന അമിത സർവീസ്‌ ചാർജ്‌ പിൻവലിക്കുക എന്നീ ആവശ്യങ്ങളും അവർ ഉന്നയിച്ചു. ‌ ‌ജില്ലയിൽ 250 പൊതുമേഖലാ ബാങ്കുകൾക്ക്‌ മുന്നിൽ സമരം നടത്തി‌. തൃശൂർ കോർപറേഷൻ ബാങ്കിന്‌ മുന്നിൽ സമിതി സംസ്ഥാന ജോ. സെക്രട്ടറി ബിന്നി ഇമ്മട്ടി  ഉദ്‌ഘാടനം ചെയ്‌തു. മുണ്ടൂർ കനറാ ബാങ്കിന്‌‌ മുന്നിൽ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ എം ലെനിനും കുന്നംകുളം കനറാ ബാങ്കിന്‌ മുന്നിൽ ജില്ലാ സെക്രട്ടറി മിൽട്ടൻ ജെ തലക്കോട്ടൂരും പാവറട്ടി എസ്‌ബിഐ ക്കു മുന്നിൽ ജില്ലാ പ്രസിഡന്റ്‌ ബാബു ആന്റണിയും മുളങ്കുന്നത്തുകാവ്‌ കനറാ ബാങ്കിന്‌ മുന്നിൽ ജില്ലാ ട്രഷറർ  രാജൻ ഡയമണ്ടും ഉദ്‌ഘാടനം ചെയ്‌തു. മാനേജർമാർക്ക്‌ നിവേദനം നൽകി.
പ്രധാന വാർത്തകൾ
 Top