11 July Saturday

വിദ്യാര്‍ഥികള്‍ക്കായി കെഎസ്ആര്‍ടിസി സർവീസ്

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020
തൃശൂർ
എസ്എസ്എൽസി, വിഎച്ച്എസ്ഇ പരീക്ഷ പുനരാരംഭിച്ച ചൊവ്വാഴ്ചമുതൽ കെഎസ്ആർടിസി അധികസർവീസ് നടത്തി. മിക്കവാറും ബസുകളിൽ കാര്യമായ ആളുണ്ടായില്ല. പരീക്ഷ തുടങ്ങിയ ആദ്യദിനത്തിൽ കെഎസ്ആർടിസി 35 അധിക സർവീസുകളാണ് നടത്തിയത്. 
ലോക്ക്ഡൗൺകാലത്ത് കെഎസ്ആർടിസി നടത്തുന്ന 92 സർവീസുകൾ കൂടാതെയാണ് പുതിയ സർവീസുകൾ വിദ്യാർഥികളുടെ സൗകര്യാർഥം തുടങ്ങിയത്. ബഹുഭൂരിപക്ഷം കുട്ടികളും രക്ഷിതാക്കൾക്കൊപ്പം സ്വകാര്യ വാഹനങ്ങളിലാണ്‌ പരീക്ഷക്കെത്തിയത്‌.   
ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, തിരുവില്വാമല, ചെറുതുരുത്തി, തൃശൂർ, പട്ടിക്കാട്, ചാലക്കുടി തുടങ്ങി കേന്ദ്രങ്ങളിലെല്ലാം രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ തുടർച്ചയായി സർവീസുണ്ടായി. 
വിദ്യാർഥികളിൽനിന്ന് നിലവിലെ ചാർജിന്റെ പകുതിയും സാധാരണക്കാരിൽനിന്ന് നിലവിലെ ചാർജിന്റെ അമ്പതുശതമാനം അധികതുകയുമാണ് ഈടാക്കുന്നത്. കോവിഡ് സുരക്ഷാ മാനദണ്ഡം പാലിച്ചാണ് സർവീസ് നടത്തിയത്. 
തൃശൂർ, ചാലക്കുടി, ഗുരുവായൂർ, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, മാള, പുതുക്കാട്  ഡിപ്പോകളിൽനിന്നും  കുട്ടികൾക്കായി സർവീസ് നടത്തി. നഷ്ടത്തിലാണെങ്കിലും കുട്ടികളുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്ത് പരീക്ഷ കഴിയുന്ന മെയ് 30വരെ കെഎസ്ആർടിസിയുടെ 35 ബസുകൾ അധികസർവീസ് നടത്തുമെന്ന് ഡിടിഒ കെ ടി സെബി പറഞ്ഞു.
പ്രധാന വാർത്തകൾ
 Top