11 July Saturday

ശമ്പളമില്ല നേഴ്സുമാര്‍ പ്രതിഷേധ മതില്‍ തീര്‍ത്തു

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020
തൃശൂർ
ജോലിയെടുത്തിട്ടും ശമ്പളം നൽകാത്ത മാനേജ്മെന്റ് നടപടിയിൽ പ്രതിഷേധിച്ച് ജില്ലയിലെ സ്വകാര്യ ആശുപത്രി നേഴ്സുമാർ പ്രതിഷേധ മതിൽ തീർത്തു.  ജോലിയെടുത്തിട്ടും പകുതി ശമ്പളവും, അതുതന്നെ അനുവദിക്കാതിരിക്കുകയും ചെയ്യുന്നതായി നേഴ്സുമാർ ആരോപിച്ചു. മന്ത്രിയുമായി ചർച്ച നടത്തിയതിനെത്തുടർന്ന് മാർച്ചിലെ ശമ്പളം അനുവദിച്ചെങ്കിലും പിന്നീട് ശമ്പളം അനുവദിച്ചിട്ടില്ല. ശമ്പളം അനുവദിക്കാതിരിക്കുകയും ജീവനക്കാരോട് പ്രതികാര നടപടി സ്വീകരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ നേതൃത്വത്തിൽ പ്രതിഷേധസമരം നടത്തിയത്. ചൊവ്വാഴ്ച പകൽ വെസ്റ്റ് ഫോർട്ട് ഹൈടെക് ആശുപത്രിക്കുമുന്നിലായിരുന്നു സമരം. അടുത്ത ദിവസങ്ങളിൽ ശമ്പളം നൽകാത്ത മറ്റു ആശുപത്രികൾക്കു മുന്നിലും സമരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രധാന വാർത്തകൾ
 Top