07 June Wednesday

മുനിസിപ്പൽ സ്പോർട്സ് കോംപ്ലക്സ് തുറന്നു

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2023

ടി കെ എസ് പുരത്ത് നിർമിച്ച മുനിസിപ്പൽ സ്പോർട്‌സ്‌ കോംപ്ലക്സ് 
മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യുന്നു

കൊടുങ്ങല്ലൂർ

തദ്ദേശ ഭരണ സ്ഥാപനങ്ങളിലെല്ലാം കളിക്കളങ്ങൾ നിർമിക്കാനുള്ള പദ്ധതി സർക്കാർ നടപ്പിലാക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന്  80 ലക്ഷം രൂപ ചെലവഴിച്ച് ടികെഎസ് പുരത്ത് നിർമിച്ച  മുനിസിപ്പൽ സ്പോർട്സ് കോംപ്ലക്സിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി . സംസ്ഥാനത്ത് 465 തദ്ദേശഭരണ സ്ഥാപനങ്ങളിൽ നല്ല സ്പോർട്‌സ് കോംപ്ലക്സുകൾ ഉണ്ട് .അധികം വൈകാതെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും കളിക്കളം നിർമാണം പൂർത്തിയാക്കും. പ്രൈമറി വിദ്യാഭ്യാസത്തിൽ കായികം ഒരു ഇനമായി അടുത്ത വർഷം മുതൽ മാറ്റും. വളരെ ചെറുപ്പത്തിലെ തന്നെ കുട്ടികളിൽ കായിക ശേഷി വർധിപ്പിക്കുന്നതിനും കായിക പ്രവർത്തനം ഒരു ജീവിതശൈലിയാക്കി മാറ്റുന്നതിനും ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. വി ആർ സുനിൽകുമാർ എംഎൽഎ അധ്യക്ഷനായി. നഗരസഭാ ചെയർപേഴ്സൺ എം യു ഷിനി,  കെ ആർ ജൈത്രൻ , ലത ഉണ്ണികൃഷ്ണൻ, കെ എസ് കൈസാബ് , എൽസി പോൾ ,ഒ എൻ ജയദേവൻ, ഷീല പണിക്കശേരി, ടി എസ് സജീവൻ, വി എം ജോണി, എൻ കെ വൃജ, ശാലിനി ദേവി എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top