03 June Wednesday
ജില്ലയിൽ 4.65 ലക്ഷം പേർ

ക്ഷേമപെൻഷൻ വിതരണം തുടങ്ങി

സ്വന്തം ലേഖകന്‍Updated: Friday Mar 27, 2020
തൃശൂർ
കോവിഡ് രോഗ പശ്ചാത്തലത്തിൽ പാവങ്ങൾക്ക്‌ കൈത്താങ്ങായി ക്ഷേമപെൻഷനുകളുടെ വിതരണം തുടങ്ങി. സഹകരണബാങ്കുകൾ മുഖേനയുള്ള രണ്ടു മാസത്തെ  പെൻഷനാണ് വ്യാഴാഴ്ച മുതൽ നൽകിത്തുടങ്ങിയത്.  
അക്കൗണ്ടുകൾ മുഖേനയുള്ള പെൻഷൻ വിതരണം അടുത്ത ദിവസം തുടങ്ങും.   അഞ്ചു മാസത്തെ പെൻഷൻ വിതരണം അടുത്തയാഴ്ച തുടങ്ങുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ മുതലുള്ള ആറുമാസത്തെ പെൻഷനും  ഏപ്രിലിലെ  വർധിപ്പിച്ച പെൻഷനുമടക്കം ഏഴുമാസത്തെ പെൻഷനാണ്  സാധാരണക്കാർക്ക് ലഭിക്കുക. ഇപ്പോഴത്തെ ക്ഷേമപെൻഷൻ പ്രതിമാസം  1200 രൂപയും ഏപ്രിൽ മുതൽ വർധിപ്പിച്ച തുക 1300 രൂപയുമാണ്. ഇതുൾപ്പടെ 8500 രൂപയാണ്   ഗുണഭോക്താക്കൾക്ക് ലഭിക്കുക. 
ജില്ലയിൽ ക്ഷേമപെൻഷന് അർഹരായ 4,65,552 ഗുണഭോക്താക്കളുണ്ട്. ഇതിൽ 3,04,670 സ്ത്രീകളും 1,60,876 പുരുഷന്മാരുമാണ്. കർഷകത്തൊഴിലാളി 3,04,670 പേർ, വാർധക്യകാലം 2,34,005, വികലാംഗർ 35,504, അവിവാഹിതരായ 50 വയസ്സിനുമുകളിലുള്ള സ്ത്രീകൾ 14,347, വിധവ 1,37,973 എന്നിങ്ങനെയാണ്.   
 കോവിഡിന്റെ ദുരിതകാലം മറികടക്കാൻ വലിയ ആശ്വാസമാകും സർക്കാരിന്റെ കൈത്താങ്ങ്. 
1200 രൂപയായിരുന്ന ക്ഷേമപെൻഷൻ ഏപ്രിൽമുതൽ 1300 രൂപയായി വർധിപ്പിച്ചു. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ 600 രൂപ മാത്രമായിരുന്നു പെൻഷൻ. അതാണിപ്പോൾ ഇരട്ടിയിലധികമായി വർധിപ്പിച്ചത്.   പണിയില്ലാത്ത ദുരിതകാലംകൂടി കണക്കിലെടുത്താണ് കൂടുതൽ മാസത്തെ പെൻഷൻ വിതരണം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top