03 June Wednesday
പുതുക്കാട് തുടങ്ങി

സമൂഹ അടുക്കളകൾ ഒരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020

ഒരു കൈ ഞാനും പുതുക്കാട് സാമൂഹ്യ അടുക്കള സന്ദർശനത്തിനിടെ മന്ത്രി സി രവീന്ദ്രനാഥ് പാചകത്തിന്‌ പച്ചക്കറി അരിയാൻ ചേർന്നപ്പോൾ

തൃശൂർ
തദ്ദേശസ്ഥാപനങ്ങളിൽ സമൂഹ അടുക്കളകൾ ഒരുങ്ങുന്നു.   തദ്ദേശസ്വയംഭരണസ്ഥാപനവും കുടുംബശ്രീയും ചേർന്നാണ് സമൂഹ അടുക്കള സംഘടിപ്പിക്കുന്നത്.  ഭക്ഷണം ലഭിക്കുന്നതിന്   വാർഡ് അംഗങ്ങളെ ബന്ധപ്പെട്ടാൽ മതിയാകും. നഗരസഭകളിൽ അതിവേഗം സമൂഹ അടുക്കളയുടെ സേവനം ലഭ്യമാക്കാനാണ് തീരുമാനം.   ഇടത്തരക്കാർ, ഫ്‌ളാറ്റുകളിലെ താമസക്കാർ എന്നിവർക്ക് ഉൾപ്പെടെ അടുക്കളുടെ പ്രയോജനം ലഭിക്കും. ആവശ്യക്കാരെ മൂന്ന് തട്ടുകളായി തിരിച്ചാണ് ഭക്ഷണത്തിന്റെ വിതരണം. തീർത്തും പാവപ്പെട്ടവർക്ക് സൗജന്യമായി  ഭക്ഷണം നൽകും.   ഇടത്തരക്കാർ, ഉയർന്ന വരുമാനക്കാർ എന്നിവരിൽ നിന്ന് ഉച്ചഭക്ഷണത്തിന് 20 രൂപ വീതം ഒരു ഭക്ഷണപ്പൊതിക്ക് ഈടാക്കും. വീടുകളിലെത്തിച്ച് നൽകുന്നതിന് അഞ്ചു രൂപ അധികമായും ഈടാക്കും. രാവിലെയും വൈകിട്ടുമുള്ള ഭക്ഷണത്തിന് സാധാരണ നിരക്ക് ഈടാക്കും. ഭക്ഷണ വിതരണത്തിന് വാർഡ് അടിസ്ഥാനത്തിൽ സന്നദ്ധസേവകരെ ഉൾപ്പെടുത്തി വിതരണശൃംഖലയുണ്ടാക്കും. ഇതിനായി 10 പേരെ വീതം ഓരോ വാർഡിൽ കണ്ടെത്താൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകി. 
 പുതുക്കാട് മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും സാമൂഹ്യ അടുക്കള ആരംഭിക്കുമെന്ന് മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. പുതുക്കാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച സാമൂഹ്യ അടുക്കള സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.   25 രൂപയ്ക്ക് ഭക്ഷണവുമായി സാമൂഹ്യ അടുക്കള  കൊടകര പഞ്ചായത്തിലും  തുടക്കമായി.
ഭക്ഷണം കിട്ടാതെ തെരുവിൽ അലയുന്നവർക്കും ആരോരും സംരക്ഷിക്കാൻ ഇല്ലാത്തവർക്കും തികച്ചും സൗജന്യമാണ്‌ ഭക്ഷണം.   ആവശ്യക്കാർക്ക് 25 രൂപയ്ക്ക് ഭക്ഷണം എത്തിച്ച് കൊടുക്കുകയും ചെയ്യുന്നുണ്ട്.   മറ്റത്തൂർ പഞ്ചായത്തിൽ സാമൂഹ്യ അടുക്കള പദ്ധതിക്ക് വ്യാഴാഴ്ച വൈകിട്ട് തുടക്കമായി. ഭക്ഷണം ആവശ്യമുള്ള അർഹതയുള്ളവർ വാർഡ് അംഗങ്ങളേയോ,  പഞ്ചായത്തിനേയോ ബന്ധപ്പെടണം. ഫോൺ: 94960 46124,   94479 20322.
പ്രധാന വാർത്തകൾ
 Top