28 January Saturday

ലഹരി ബോധവൽക്കരണ ഫുട്‌ബോൾ

വെബ് ഡെസ്‌ക്‌Updated: Saturday Nov 26, 2022

 മാള 

ലഹരി  ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ലോകകപ്പിന്റെ പശ്ചാത്തലത്തിൽ മാള സെന്റ്‌ ആന്റണിസ്‌ ഹയർ സെക്കൻഡറി സ്‌കൂളും   ലയൺസ് ക്ലബ്ബും സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് അഡ്വ. വി ആർ സുനിൽ കുമാർ എംഎൽഎ കിക്ക് ഓഫ് ചെയ്തു.   
ഫാ. വർഗീസ് ചാലിശേരി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്ധ്യ നൈസൻ,  പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിന്ധു അശോക്, ശോഭന ഗോകുൽ നാഥ്‌, സാബു പോൾ എടാട്ടുകാരൻ, ടി വി യദു കൃഷ്ണ, ജോളി വടക്കൻ, പീറ്റർ പാറേക്കാട്ട്,  വിൽസൺ കാഞ്ഞുതറ, എക്‌സൈസ്‌ ഇൻസ്‌പെക്ടർ സാബു, ഡേവിസ് പോൾ ചിറയത്ത്‌, പി വൈ ജോൺ എന്നിവർ സംസാരിച്ചു.  മുൻ ഫുട്‌ബോൾ  താരങ്ങളയ ഡോ. ജോസ് പി ജോർജ്, സൈമൺ പെരേപ്പാടൻ, ഇ എ ഡേവിസ്, പിന്റോ ചക്കാലക്കൽ എന്നിവരെ ആദരിച്ചു. എംഎൽഎ ഫണ്ടിൽ വാങ്ങിയ  ലാപ് ടോപ്പുകൾ പ്രിൻസിപ്പൽ കെ എ വർഗീസിന് നൽകി എംഎൽഎ ഉദ്ഘാടനം ചെയ്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top