08 February Wednesday

അതിരുദ്ര മഹായാഗം: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം

വെബ് ഡെസ്‌ക്‌Updated: Saturday Nov 26, 2022
കൊടകര 
ജനുവരി ഒമ്പതുമുതൽ 19 വരെ വട്ടേക്കാട് തപോവനം ശ്രീ ദക്ഷിണാമൂർത്തി വിദ്യാപീഠം നവഗ്രഹ ശിവക്ഷേത്രത്തിൽ നടക്കുന്ന അതിരുദ്രമഹായാഗത്തിന്റെ  സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും ബ്രോഷർ പ്രകാശനവും വെബ്സൈറ്റ് ഉദ്ഘാടനവും നടത്തി.  കൊടകര കെ ആർ കോംപ്ലക്സിൽ ശബരിമല മുൻമേൽശാന്തി എ വി ഉണ്ണികൃഷ്ണൻ നമ്പൂതിരി ഓഫീസ് ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂർ ക്ഷേത്രം  ആചാര്യൻ സത്യധർമൻ അടികൾ  ബ്രോഷർ പ്രകാശനം  നടത്തി. അതിരുദ്രമഹായാഗം ചെയർപേഴ്സൺ ഡോ. ജയശ്രീ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. അതിരുദ്രമഹായാഗം വർക്കിങ്‌ ചെയർമാൻ ശേഖർസ്വാമി അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top