26 January Wednesday

കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിൽ തൊഴിലുറപ്പു തൊഴിലാളി പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021

കൊമ്പൊടിഞ്ഞാമാക്കൽ പോസ്റ്റ് ഓഫീസിനു മുന്നിൽ സിഐടിയു ഏരിയ സെക്രട്ടറി സി ആർ പുരുഷോത്തമൻ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ
എൻആർഇജി വർക്കേഴ്സ് യൂണിയൻ  നേതൃത്വത്തിൽ തൊഴിലുറപ്പു തൊഴിലാളികൾ കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിൽ  ധർണ സംഘടിപ്പിച്ചു.  കൂലി കുടിശിക   വിതരണം ചെയ്യുക, തൊഴിൽ ദിനങ്ങൾ 200 ആക്കുക, കൂലി 600 രൂപയായി വർധിപ്പിക്കുക, തൊഴിലാളികളെ ജാതി അടിസ്ഥാനത്തിൽ വേർതിരിക്കുന്ന നടപടി ഉപേക്ഷിക്കുക, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധന തടയുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം.
പുതുക്കാട് പോസ്റ്റ്‌ ഓഫീസിന് മുന്നിൽ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി തങ്കം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ അംഗം സരിത രാജേഷ് അധ്യക്ഷയായി. 
പറപ്പൂക്കരയിൽ നന്തിക്കര പോസ്റ്റ്‌ ഓഫീസിന് മുന്നിൽ യൂണിയൻ സ്റ്റേറ്റ് കൗൺസിൽ അംഗം  അമ്പിളി സോമൻ ഉദ്ഘാടനം ചെയ്തു. സുലോചന ജനകൻ അധ്യക്ഷയായി. മറ്റത്തൂർ പാഡി പോസ്റ്റ്‌ ഓഫീസിന് മുന്നിൽ യൂണിയൻ കൊടകര ഏരിയ സെക്രട്ടറി ടി എ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൃന്ദ ഭാസ്കരൻ അധ്യക്ഷയായി. 
കൊടകര ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ സിഐടിയു കൊടകര ഏരിയ സെക്രട്ടറി പി ആർ പ്രസാദൻ ഉദ്ഘാടനംചെയ്തു. ടി കെ പത്മനാഭൻ അധ്യക്ഷനായി. വരന്തരപ്പിള്ളി പോസ്റ്റാഫീസിന്‌ മുന്നിൽ യൂണിയൻ ഏരിയ കമ്മിറ്റിയംഗം എൻ എം സജീവൻ ഉദ്ഘാടനം ചെയ്തു. അജിത സുധാകരൻ അദ്ധ്യക്ഷയായി. അളഗപ്പ നഗർ പഞ്ചായത്തിൽ വരാക്കരയിൽ പി കെ വിനോദൻ ഉദ്‌ഘാടനം ചെയ്‌തു. ടെസി വിൽസൺ അധ്യക്ഷയായി.
മാള  കല്ലേറ്റുംകരയിൽ യൂണിയൻ ഏരിയ പ്രസിഡന്റ്‌ ചന്ദ്രിക ശിവരാമൻ ഉദ്ഘാടനം ചെയ്തു. ആർ ഡേവിസ് അധ്യക്ഷനായി. കെ ആർ ജോജോ, ഷാജൻ കള്ളി വളപ്പിൽ എന്നിവർ സംസാരിച്ചു. 
കൊമ്പൊടിഞ്ഞാമാക്കൽ സമരം സിഐടിയു ഏരിയ സെക്രട്ടറി സി ആർ പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. അംബിക ശിവദാസൻ അധ്യക്ഷ യായി. എം സി ഷാജു, പി ബി ബാബു എന്നിവർ സംസാരിച്ചു. അന്നമനടയിൽ ടി ശശിധരൻ ഉദ്ഘാടനം ചെയ്തു. ടി വി ഭാസ്‌ക്കരൻ അധ്യക്ഷനായി. ടി കെ സതീശൻ, മീര സുനിൽ, ശ്യാമള അയ്യപ്പൻ, കെ കെ തങ്കപ്പൻ എന്നിവർ സംസാരിച്ചു. കോണത്തുകുന്ന്‌ പോസ്റ്റ് ഓഫീസ് സമരം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എം രാജേഷ്‌ ഉദ്ഘാടനം ചെയ്തു. കെ പി മോഹനൻ അധ്യക്ഷ നായി. ഷാജി നക്കര സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top