ഇരിങ്ങാലക്കുട
പതിനൊന്നാമത് ദേശീയ പല്ലാവൂര്‍ താളവാദ്യ മഹോത്സവത്തോടനുബന്ധിച്ചുള്ള പ്രഥമ പല്ലാവൂര്‍ കര്‍മശ്രേഷ്ഠ പുരസ്കാരം പാലക്കാട് കൊല്ലങ്കോട് സ്വദേശിയും അമേരിക്കയിലെ ഡെട്രായൂട് മിഷിഗണ്‍ കലാക്ഷേത്ര ഡയറക്ടറുമായ രാജേഷ് നായര്‍ക്ക് സമ്മാനിച്ചു.
കലാ- സാംസ്കാരിക, സേവന, ധര്‍മ പ്രവര്‍ത്തനങ്ങളിലുള്ള ഇച്ഛാശക്തി പരിഗണിച്ചാണ് പുരസ്കാരം. ബുധനാഴ്ച രാവിലെ കൂടല്‍മാണിക്യം കിഴക്കേ നടയില്‍ നടന്ന ചടങ്ങില്‍ കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. ടി കെ നാരായണന് ശില്‍പ്പവും പ്രശസ്തി പത്രവും പൊന്നാടയുമടങ്ങുന്ന പുരസ്കാരം സമ്മാനിച്ചു.
പെരുവനം കുട്ടന് മാരാര്‍, സദനം കൃഷ്ണന്‍കുട്ടി, കലാമണ്ഡലം ശിവദാസ്, ടി വേണുഗോപാലമേനോന്, യു പ്രദീപ്മേനോന്‍, അഡ്വ. രാജേഷ് തമ്പാൻ എന്നിവര്‍ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..