24 November Tuesday
കൈവിട്ട കളി

2ദിനം: 2097പേർ

വെബ് ഡെസ്‌ക്‌Updated: Monday Oct 26, 2020
 
തൃശൂർ
രണ്ട് ദിവസങ്ങളിലായി ജില്ലയിൽ റിപ്പോർട്ട് ചെയ്തത് 2097 പുതിയ കോവിഡ്‌ രോഗികൾ. ജനങ്ങളിലെ കടുത്ത ജാഗ്രതക്കുറവു മൂലമാണ് രോഗികളുടെ എണ്ണം അനിയന്ത്രിതമായി ഉയരുന്നത്. ഞായറാഴ്ചയിലെ പ്രതിദിന കണക്കിൽ സംസ്ഥാനത്ത്  തൃശൂരിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 1011 പേർ. ശനിയാഴ്ച 1086 പേർക്കും രോഗം സ്ഥിരീകരിച്ചു.  ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10292 ആയി.തൃശൂർ സ്വദേശികളായ 107 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 1010 പേർക്കും സമ്പർക്കത്തിലൂടെ ആണ് രോഗം. ഇതിൽ ഒമ്പതു പേരുടെ ഉറവിടം അറിയില്ല. അഞ്ച് സമ്പർക്ക ക്ലസ്റ്ററുകൾ വഴി രോഗബാധയുണ്ടായി. ക്ലസ്റ്ററുകൾ: പവർഗ്രിഡ് മാടക്കത്തറ ക്ലസ്റ്റർ 7, അൻസാർ ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകൻ) 1, എആർക്യാമ്പ് രാമവർമപുരം ക്ലസ്റ്റർ 1, അശ്വിനി ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യപ്രവർത്തകർ) 1, ജനറൽ ഹോസ്പിറ്റൽ തൃശൂർ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകൻ) 1. മറ്റ് സമ്പർക്ക കേസുകൾ: 979. കൂടാതെ 7 ആരോഗ്യ പ്രവർത്തകർക്കും 4 ഫ്രൻഡ്‌ ലൈൻ വർക്കർമാർക്കും മറ്റു സംസ്ഥാനത്തു നിന്ന് എത്തിയ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു.രോഗ ബാധിതരിൽ 60 വയസ്സിന് മുകളിൽ 92 പുരുഷൻമാരും  56 സ്ത്രീകളും പത്ത് വയസ്സിനു താഴെ 29 ആൺകുട്ടികളും 34 പെൺകുട്ടികളുമുണ്ട്. 483 പേർ രോഗമുക്തരായി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top