02 December Wednesday

നാടാകെ നെഞ്ചേറ്റി ദേശാഭിമാനിയെ

വെബ് ഡെസ്‌ക്‌Updated: Monday Oct 26, 2020

സിപിഐ എം തൃശൂർ ഏരിയകമ്മിറ്റി ചേർത്ത ദേശാഭിമാനി പത്രത്തിന്റെ വരിസംഖ്യയും ലിസ്റ്റും സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബി ജോൺ ഏറ്റുവാങ്ങുന്നു

സ്വന്തം ലേഖകന്‍
തൃശൂർ
ദേശാഭിമാനി പത്രക്യാമ്പയിന് നാടാകെ ഉജ്വല സ്വീകാര്യത. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിനു മുന്നോടിയായി വരിക്കാരെയും വാർഷികവരിക്കാരെയും ചേർക്കുന്ന പ്രവർത്തനമാണ് നാട്ടുകാരും സിപിഐ എം പ്രവർത്തകരും നെഞ്ചേറ്റിയത്. ജനപക്ഷത്തോടൊപ്പം നേരിന്റെ പാതയിൽ കുതിക്കുന്ന പത്രമെന്നനിലയിലാണ് ജാതി–- മത–- രാഷ്ട്രീയ ഭേദമെന്യേ ദേശാഭിമാനിക്ക് വൻ സ്വീകാര്യത ലഭിക്കുന്നത്‌. 
ശനി, ഞായർ ദിവസങ്ങളിലായി ആറ്‌ ഏരിയകളിൽ ചേർത്ത പത്രം സിപിഐ എം നേതാക്കൾ ഏറ്റുവാങ്ങി. തൃശൂർ ഏരിയ കമ്മിറ്റിയുടെ കീഴിൽ 6200 വരിക്കാരെ ചേർത്തു. സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോൺ, ഏരിയ സെക്രട്ടറി കെ രവീന്ദ്രനിൽനിന്ന് വരിസംഖ്യയും ലിസ്റ്റും ഏറ്റുവാങ്ങി. ജില്ലാ കമ്മിറ്റിയംഗം കെ വി ഹരിദാസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഷാജൻ, ജില്ലാ കമ്മിറ്റിയംഗം പ്രൊഫ. ആർ ബിന്ദു, എ ആർ കുമാരൻ എന്നിവർ സംസാരിച്ചു. 
നാട്ടിക ഏരിയയിലെ വരിക്കാരുടെ ലിസ്റ്റും തുകയും ലോക്കൽ സെക്രട്ടറിമാരിൽനിന്ന്‌ മന്ത്രി എ സി മൊയ്തീൻ ഏറ്റുവാങ്ങി. ഏരിയ സെക്രട്ടറി പി എം അഹമ്മദ് അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗം കെ എച്ച് സുൽത്താൻ, ഡിവൈഎഫ്ഐ ഏങ്ങണ്ടിയൂർ മേഖല സെക്രട്ടറി വി എ ഷെബിൻ എന്നിവരുടെ നേതൃത്വത്തിൽ ഏങ്ങണ്ടിയൂർ ക്വാറന്റൈൻ കേന്ദ്രങ്ങളും മറ്റും ശുചീകരിച്ച് സ്വരൂപിച്ച 30 സ്പെഷ്യൽ പത്രത്തിന്റെ തുകയും മന്ത്രി ഏറ്റുവാങ്ങി. എം എ ഹാരീസ് ബാബു, അഡ്വ. വി കെ ജ്യോതി പ്രകാശ് എന്നിവർ സംസാരിച്ചു. 
 കൊടകര ഏരിയ കമ്മിറ്റി ചേർത്ത 7006 പത്രത്തിന്റെയും 241 വാർഷിക വരിക്കാരുടെയും തുക സംസ്ഥാന കമ്മിറ്റിയംഗം പി കെ ബിജു ഏറ്റുവാങ്ങി. ഏരിയ സെക്രട്ടറി ടി എ രാമകൃഷ്ണൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം കെ കെ രാമചന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗം പി കെ ശിവരാമൻ, കെ ജെ ഡിക്സൺ എന്നിവർ സംസാരിച്ചു. 
ചേർപ്പ് ഏരിയയിലെ ലോക്കൽ കമ്മിറ്റികൾ ചേർത്ത പത്രത്തിന്റെ വരിസംഖ്യയും ലിസ്റ്റും സംസ്ഥാന കമ്മിറ്റിയംഗം എൻ ആർ ബാലൻ ഏറ്റുവാങ്ങി. ജില്ലാ കമ്മിറ്റിയംഗം കെ കെ ശ്രീനിവാസൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി ആർ വർഗീസ്, എം മധു എന്നിവർ സംസാരിച്ചു. 
കൊടുങ്ങല്ലൂർ ഏരിയയിലെ പത്രത്തിന്റെ വരിസംഖ്യ ജില്ലാ സെക്രട്ടറി എം എം വർഗീസ് ഏറ്റുവാങ്ങി. ജില്ലാ കമ്മിറ്റിയംഗം കെ വി രാജേഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഡേവിസ്, ഏരിയ സെക്രട്ടറി പി കെ ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. 
ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിക്കുകീഴിലെ പത്രം സംസ്ഥാന കമ്മിറ്റിയംഗം എൻ ആർ ബാലൻ ഏറ്റുവാങ്ങി. ജില്ലാ കമ്മിറ്റിയംഗം ഉല്ലാസ് കളക്കാട്ട് അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ സി പ്രേമരാജൻ, കെ ആർ വിജയ, പ്രൊഫ. കെ യു അരുണൻ എന്നിവർ സംസാരിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top