Deshabhimani

രക്തദാനം: ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിക്ക്‌ അംഗീകാരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 26, 2024, 12:03 AM | 0 min read

തൃശൂർ 
രക്തം ലഭിക്കാതെ ശസ്‌ത്രക്രിയകളും ചികിത്സയും മുടങ്ങുന്ന സ്ഥിതി ജില്ലയിലെ സർക്കാർ ആശുപത്രികളിൽ കേട്ടുകേൾവി മാത്രം. അവരെ സഹായിക്കാൻ സദാ ജാഗരൂകരായ ഡിവൈഎഫ്‌ഐയ്‌ക്ക്‌ സംസ്ഥാന സർക്കാരിന്റെ അംഗീകാരം.  സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ രക്തദാനം ചെയ്‌ത സംഘടനക്കുള്ള സംസ്ഥാന സർക്കാരിന്റെ   അവാർഡാണ്‌ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി കരസ്ഥമാക്കിയത്‌. 
2023 ഒക്‌ടോബർ ഒന്നു മുതൽ 2024 ആഗസ്‌ത്‌ 31 വരെ 4953 യൂണിറ്റ്‌ രക്തമാണ്‌ ജില്ലാ കമ്മിറ്റി ദാനം ചെയ്‌തത്‌.  2283 യൂണിറ്റ്‌, 208 മേഖലാ,18 ബ്ലോക്ക്‌ കമ്മിറ്റികളിലെ പ്രവർത്തകരുടെ നേതൃത്വത്തിലാണ്‌ രക്തം ദാനം നൽകിയത്‌. മാർച്ചിൽ തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ മെഗാ രക്തദാന ക്യാമ്പും സംഘടിപ്പിച്ചിരുന്നു. ക്യാമ്പിൽ 1000 പ്രവർത്തകർ രക്തം ദാനം ചെയ്‌തു. ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയകൾക്ക് രക്തം ലഭിക്കാൻ ക്ഷാമത്തെ തുടർന്നാണ്‌  രക്തം നൽകിയത്.
 മെഡിക്കൽ കോളേജിൽ ദിവസവും നൽകുന്ന പൊതിച്ചോറിനോടൊപ്പം 25 പ്രവർത്തകർ ചുരുങ്ങിയത്‌ രക്തംദാനം ചെയ്യുന്നു. അടിയന്തിരഘട്ടങ്ങളിൽ കൂടുതൽ പ്രവർത്തകരും രക്തം ദാനം ചെയ്യുന്നതായി ജില്ലാ സെക്രട്ടറി വി പി ശരത്‌പ്രസാദ്‌ പറഞ്ഞു.


deshabhimani section

Related News

0 comments
Sort by

Home