20 October Wednesday

ചാലക്കുടിയിലേയും കൊരട്ടിയിലേയും മൃഗാശുപത്രികള്‍ക്ക് ഹൈടെക് കെട്ടിടങ്ങളൊരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Sep 26, 2021
ചാലക്കുടി
ചാലക്കുടിയിലേയും കൊരട്ടിയിലേയും മൃഗാശുപത്രികൾക്ക് ഹൈടെക് കെട്ടിടങ്ങളൊരുങ്ങുന്നു. ആധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിട നിർമാണത്തിനുള്ള ഭരണാനുമതി ലഭിച്ചു. 
മുൻ എംഎൽഎ ബി ഡി ദേവസിയുടെ ശ്രമഫലമായാണ് പുതിയ സൗകര്യങ്ങളൊരുങ്ങുന്നത്. ചാലക്കുടിയിൽ 93,20, 000 രൂപ ചെലവിലാണ് കെട്ടിട നിർമാണം. റിക്കവറി റൂം, ഓഫീസ് റൂം, ഓപ്പറേഷൻ തിയറ്റർ റൂം, മെഡിസിൻ റൂം, ഒ പി റൂം, ഫ്രന്റ്‌ ഓഫീസ്, റിക്കവറി റൂം തുടങ്ങിയ സൗകര്യങ്ങളാണ് കെട്ടിടത്തിൽ ഒരുക്കുന്നത്.
കൊരട്ടിയിൽ ഒരു കോടി രൂപ ചെലവിൽ 3600ചതുരശ്ര അടി വിസ്തീർണത്തിലുള്ള കെട്ടിടമാണ് നിർമിക്കുന്നത്. കാലിത്തൊഴുത്ത്, ഫാർമസി, സ്റ്റോർ റൂം, ലാബ് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കും. മൃഗാശുപത്രി പോളിക്ലിനിക്കാക്കി മാറ്റാൻ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് പി സി ബിജു പറഞ്ഞു. പോളിക്ലിനിക്കാകുന്നതോടെ രണ്ട് ഡോക്ടർമാരുടേയും രണ്ട് ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർമാരുടേയും സേവനം ലഭ്യമാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top