21 October Wednesday

600 തൊട്ടു; ഭയക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Sep 26, 2020

 തൃശൂർ 

ജില്ലയിൽ കോവിഡ്‌ രോഗികളുടെ എണ്ണം ഉയരു‌ന്നു. കടന്നുപോകുന്നത്‌ തീവ്രവ്യാപന സാധ്യതയിലൂടെ. സമ്പർക്കവ്യാപനം കൂടുന്നതും ഉറവിടമറിയാത്ത രോഗികളുണ്ടാകുന്നതും ജനങ്ങളുടെ ജാഗ്രതക്കുറവിന്റെ സൂചനയാണ്‌‌. 
വെള്ളിയാഴ്ച മാത്രം 607 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ഇതിൽത്തന്നെ 597 പേർക്കും സമ്പർക്കത്തിലൂടെയാണ്‌ രോഗം. 11 കേസുകളുടെ ഉറവിടം അറിയില്ല. 252 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3782 ആയി. തൃശൂർ സ്വദേശികളായ 120 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. സമ്പർക്ക ക്ലസ്റ്ററുകൾ: സീതാറാം ക്ലസ്റ്റർ 4, ദയ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ) 2, ജെഎംഎസി ക്ലസ്റ്റർ (1 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ) 2, ഒല്ലൂർ ഹെഡ് ലോഡ് വർക്കേഴ്‌സ് ക്ലസ്റ്റർ 2, ഇസ ഗോൾഡ് ക്ലസ്റ്റർ 1, എസ്ഐബി ക്ലസ്റ്റർ 1. മറ്റ് സമ്പർക്ക കേസുകൾ 562 ആണ്. 11 ആരോഗ്യ പ്രവർത്തകർക്കും ഒരു ഫ്രന്റ്‌ ലൈൻ വർക്കർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന ആറുപേർക്കും വിദേശത്തുനിന്നു വന്ന നാലുപേർക്കും   സ്ഥിരീകരിച്ചു. രോഗികളിൽ 60 വയസ്സിനു മുകളിൽ 35 പുരുഷന്മാരും 36 സ്ത്രീകളും 10 വയസ്സിനു താഴെ 21 ആൺകുട്ടികളും 13 പെൺകുട്ടികളുമുണ്ട്.
ഇതുവരെ കോവിഡ് സ്ഥിരീകരിച്ച 10,798 പേരിൽ 6907 പേരാണ് ആകെ രോഗമുക്തരായത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top